പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

Update: 2018-03-31 13:22 GMT
Editor : admin
പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

നാല്പതുകാരനായ അസൈനാര്‍ക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Full View

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് മുക്കത്തെ സ്വകാര്യ വിദ്യാലയത്തിലെ ബസ് ഡ്രൈവറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുക്കത്തെ സ്വകാര്യ വിദ്യാലയത്തിലെ ബസ് ഡ്രൈവര്‍ മാങ്ങാപ്പൊയില്‍ സ്വദേശി അസൈനാര്‍ ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായി മൂന്ന് വര്‍ഷമായി അടുപ്പത്തിലാണ്. തനിക്ക് പരിക്കേറ്റതായി പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ദിവസം ഇയാള്‍ കുട്ടിയെ തന്റെ വീട്ടിലെത്തിച്ചത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് അസൈനാരുടെ വീട്ടില്‍ നിന്ന് ഇരുവരെയും കണ്ടെത്തിയത്.

Advertising
Advertising

ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാര്‍ നേരത്തെ എതിര്‍ത്തിരുന്നു. സ്‌കൂള്‍ ബസില്‍ യാത്രചെയ്യുന്നതില്‍ നിന്ന് പെണ്‍കുട്ടിയെ വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിരവധി തവണ പെണ്‍കുട്ടിയെ ഇയാള്‍ വീട്ടിലെത്തിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

നാല്പതുകാരനായ അസൈനാര്‍ക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ബലാത്സംഗം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മുക്കം പൊലീസ് അസൈനാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News