ഹരിപ്പാട് മെഡിക്കല്‍ കോളജ്; അഴിമതിയില്ലെന്ന റിപ്പോര്‍ട്ട് തള്ളി

Update: 2018-04-08 12:25 GMT
Editor : admin
ഹരിപ്പാട് മെഡിക്കല്‍ കോളജ്; അഴിമതിയില്ലെന്ന റിപ്പോര്‍ട്ട് തള്ളി

ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സി കരാറില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ പൊതുമരാമത്ത് വിജിലന്‍സ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് വകുപ്പ് തള്ളി.

Full View

ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സി കരാറില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ പൊതുമരാമത്ത് വിജിലന്‍സ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് വകുപ്പ് തള്ളി. റിപ്പോര്‍ട്ട് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തെ ശരിവെക്കുന്നതാണ്. ഈ സര്‍ക്കാര്‍ ഉന്നയിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കരാറുകാരന്റെ പരാതി കോടതിയുടെ പരിഗണനയിലായതിനാല്‍ വിധി വന്ന ശേഷം വേറെ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് ആലോചിക്കും. പാലക്കാട് മെഡി കോളജിന്റെ കണ്‍സള്‍ട്ടന്‍സി കരാറിലും അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News