'മുന്നണി മാറ്റത്തെ എതിർത്തത് റോഷി അഗസ്റ്റിൻ': സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ പുറത്ത്

ശരിയായ നിലപാടെടുക്കാൻ പിൻബലം നൽകാനായെന്ന് സി.വി വർഗീസ്‌

Update: 2026-01-28 03:33 GMT

ഇടുക്കി: കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തെ എതിർത്തത് റോഷി അഗസ്റ്റിൻ എന്ന് സ്ഥിരീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്‌. ശരിയായ നിലപാടെടുക്കാൻ റോഷിക്ക് പിൻബലം നൽകാനായെന്ന് എന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടി കമ്മിറ്റിയിൽ നടത്തിയ പ്രസംഗത്തിൻ്റെ ശബ്ദരേഖ പുറത്ത്. ഇത് രാഷ്ട്രീയനേട്ടമാണെന്നും സി.വി വർഗീസ്‌. ഇതോടെ റോഷിയെ ഏതുവിധേനയും വിജയിപ്പിക്കണമെന്ന വികാരത്തിലേക്ക് സഖാക്കളെത്തി. അങ്ങനെ എത്താത്ത ചിലരുണ്ടെന്നും അവരെ പിന്നീട് കാണാം എന്നും ശബ്ദരേഖയിൽ.

കേരളാ കോൺ​ഗ്രസ് മുന്നണി മാറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വേണ്ടെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. മുന്നണി മാറ്റ ചർച്ചകൾ മുന്നണിക്ക് ഉള്ളിൽ പാർട്ടിയെ സംശയ നിഴലിലാക്കിയെന്നും പാർട്ടി നേതൃത്വം വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണ് കേരള കോൺഗ്രസിന്റെ യുഡിഎഫിലേക്ക് പോവാനുള്ള നീക്കത്തിന് തടയിട്ടതെന്ന വിവരവും പുറത്തുവന്നിരുന്നു.

Advertising
Advertising

കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഏതാനും മാസങ്ങളായി ശക്തമായിരുന്നു. യുഡിഎഫ് നേതൃത്വവുമായി ജോസ് കെ. മാണി ചർച്ച നടത്തി എന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് കേരള കോൺഗ്രസിൽ തർക്കം ഉടലെടുത്തത്. ജോസ് കെ മാണിയും മൂന്ന് എംഎൽഎമാരും യുഡിഎഫിലേക്ക് ചേക്കേറാമെന്ന നിലപാടിൽ തുടരുമ്പോൾ മുന്നണി മാറ്റ ചർച്ചകൾ തള്ളി റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ പിളർപ്പിന് സാധ്യതയെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസിൻ്റെ പ്രതികരണം.  

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News