യുഡിഎഫ് ചതിച്ചു, ഇടതുമുന്നണിയോട് അയിത്തമില്ല: ജോണി നെല്ലൂര്‍

Update: 2018-04-11 12:54 GMT
Editor : admin
യുഡിഎഫ് ചതിച്ചു, ഇടതുമുന്നണിയോട് അയിത്തമില്ല: ജോണി നെല്ലൂര്‍

അങ്കമാലി സീറ്റ് നിഷേധിച്ചതോടെ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കോണ്‍ഗ്രസിനെതിരെ പരസ്യ ഏറ്റുമുട്ടലിന്.

അങ്കമാലി സീറ്റ് നിഷേധിച്ചതോടെ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കോണ്‍ഗ്രസിനെതിരെ പരസ്യ ഏറ്റുമുട്ടലിന്.
യുഡിഎഫ് തന്നെ വഞ്ചിച്ചെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. മൂന്ന് സീറ്റുകള്‍ക്ക് പകരം പിറവം മാത്രം തന്ന് ചതിക്കുകയാണ് യുഡിഎഫ് ചെയ്തത്. അപമാനിതനായി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്നില്ലെന്നും അനീതിക്കെതിരായ ശക്തമായ പോരാട്ടം തുടരുമെന്നും ജോണി നെല്ലൂര്‍ മൂവാറ്റുപുഴയില്‍ പറഞ്ഞു.

Advertising
Advertising

ലോകം കണ്ടതില്‍ വെച്ച ഏറ്റവും വലിയ ചതിയാണ് തന്നോട് യുഡിഎഫ് നേതൃത്വം ചെയ്തത്. കൂടെകൊണ്ടു നടന്ന് യുഡിഎഫ് വഞ്ചിക്കുകയായിരുന്നു. പാര്‍ട്ടിയെ ഇല്ലാതാക്കാനാണ് യുഡിഎഫിന്റെ ശ്രമം. അങ്കമാലി സീറ്റ് തരില്ലെന്ന് പിപി തങ്കച്ചന്‍ നേരിട്ടറിയിച്ചു. സീറ്റ് നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. നാല് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമം വിലപ്പോവില്ല. അടിയന്തര നേതൃത്വയോഗം വൈകിട്ട് മൂന്ന് മണിക്ക് ചേരുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ഇടതുമുന്നണിയോട് അയിത്തമില്ല. ആദ്യം നിയമസഭയിലേക്ക് മത്സരിച്ചത് ഇടത് സ്ഥാനാര്‍ഥിയായാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ യുഡിഎഫ് വഞ്ചിച്ചെന്ന ജോണി നെല്ലൂരിന്റെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പ്രതികരിച്ചു. ഘടകകക്ഷികളുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News