മുസ്‌ലിം സംഘടനകളുടെ അനാഥാലയങ്ങളെക്കുറിച്ച് വ്യാപക അപവാദ പ്രചാരണം
പ്രതിസന്ധി നേരിടുന്ന അനാഥാലയങ്ങള്‍ എന്ന വിഷയത്തില്‍ ജമാ അത്തെ ഇസ്‌ലാമി കേരള ഘടകമാണ് സെമിനാര്‍ സംഘടിപ്പിച്ചത്. അനാഥാലയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് അനാഥാലയങ്ങളെ കുറിച്ച് പ്രചാരണം നടത്തിയതെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള അനാഥാലയങ്ങളെക്കുറിച്ച് വ്യാപകമായി അപവാദ പ്രചാരണം നടത്തുന്നുവെന്ന് സംഘടനകള്‍. ബാലനീതി നിയമത്തിലെ അപ്രായോഗികതകള്‍ നീക്കണമെന്നും കോഴിക്കോട് നടന്ന സെമിനാറില്‍ ആവശ്യപ്പെട്ടു. പ്രതിസന്ധി നേരിടുന്ന അനാഥാലയങ്ങള്‍ എന്ന വിഷയത്തില്‍ ജമാ അത്തെ ഇസ്‌ലാമി കേരള ഘടകമാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
അനാഥാലയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് അനാഥാലയങ്ങളെ കുറിച്ച് പ്രചാരണം നടത്തിയതെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. തെറ്റിദ്ധാരണകള്‍ തിരുത്തി അനാഥാലയങ്ങള്‍ മുന്നോട്ട് പോകും. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ നേതൃത്വം നല്‍കുന്ന അനാഥാലയങ്ങള്‍ക്കെതിരെ ഉയരുന്ന അപവാദങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് എം ഇ എസ് പ്രസിഡന്‍റ് ഡോ ഫസല്‍ ഗഫൂര്‍ പറഞ്ഞു.
ജമാ അത്തെ ഇസ്‌ലാമി അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം തുടങ്ങിയവര്‍ പങ്കെടുത്തു.