പട്ടിക ജാതി - വര്‍ഗ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങളില്‍ ഇരുന്നൂറ് കോടിയുടെ കുടിശികയെന്ന് എ കെ ബാലന്‍

Update: 2018-04-13 07:29 GMT
Editor : admin | admin : admin
പട്ടിക ജാതി - വര്‍ഗ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങളില്‍ ഇരുന്നൂറ് കോടിയുടെ കുടിശികയെന്ന് എ കെ ബാലന്‍

അനുവദിക്കുന്ന ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോയെന്ന പരിശോധന വകുപ്പില്‍ നടക്കുന്നില്ല. വഴിവിട്ട പ്രവര്‍ത്തികള്‍ക്ക് ഉദ്യോഗസ്ഥര്‍ പോകരുതെന്ന മുന്നറിയിപ്പും അവലോകന യോഗത്തില്‍ എ കെ ബാലന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി

Full View

പട്ടിക ജാതി - പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങളില്‍ ഇരുന്നൂറ് കോടിയുടെ കുടിശിക വരുത്തിയതായി മന്ത്രി എ കെ ബാലന്‍. അനുവദിക്കുന്ന ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോയെന്ന പരിശോധന വകുപ്പില്‍ നടക്കുന്നില്ല. വഴിവിട്ട പ്രവര്‍ത്തികള്‍ക്ക് ഉദ്യോഗസ്ഥര്‍ പോകരുതെന്ന മുന്നറിയിപ്പും അവലോകന യോഗത്തില്‍ എ കെ ബാലന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി

Advertising
Advertising

താന്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ കുടിശികയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കുടിശികയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പറഞ്ഞാണ് പട്ടികജാതി -പട്ടികവര്‍ഗ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന വിമര്‍ശം മന്ത്രി ഉന്നയിച്ചത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് വകുപ്പ് നല്‍കുന്ന പണം വിനിയോഗിക്കുന്നുണ്ടോയെന്ന പരിശോധന നടക്കുന്നില്ല.

ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ പദ്ധതികളുടെ രൂപരേഖ സമര്‍പ്പിക്കണം. പദ്ധതിരൂപം തയ്യാറാക്കുന്ന കമ്മിറ്റികള്‍ ഇപ്പോള്‍ വൈകിയാണ് യോഗം ചേരുന്നത്. അനുവദിക്കുന്ന വീടുകള്‍ അതാത് വര്‍ഷം പൂര്‍ത്തിയാക്കണം. വയനാട്ടില്‍ താമസയോഗ്യമല്ലാത്ത വീടിന്‍റെ ടൈല്‍ പാകിയ മുറ്റത്തെ കുറിച്ചുള്ള വാര്‍ത്ത ചില യാഥാര്‍ഥ്യങ്ങള്‍ കാണിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

പട്ടികജാതി - പട്ടികവര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി വേണുവിനൊപ്പം ജില്ലാതല ഉദ്യോഗസ്ഥരും അവലോകനയോഗത്തില്‍ പങ്കെടുത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News