ശ്രീശാന്തിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് മുതല്‍

Update: 2018-04-15 14:29 GMT
Editor : admin
ശ്രീശാന്തിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് മുതല്‍
Advertising

ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ ശ്രീശാന്ത് സിനിമാ താരം ജയറാമിന്റെ നേതൃത്വത്തില്‍ നടന്ന പഞ്ചാരിമേളം കാണാനെത്തിയത് ജനങ്ങള്‍ക്ക് കൗതുകമായി...

ബിജെപി സ്ഥാനാര്‍ത്ഥി ശ്രീശാന്ത് ഇന്ന് മുതല്‍ തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിയ്ക്കും. ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ ശ്രീശാന്ത് സിനിമാ താരം ജയറാമിന്റെ നേതൃത്വത്തില്‍ നടന്ന പഞ്ചാരിമേളം കാണാനെത്തിയത് ജനങ്ങള്‍ക്ക് കൗതുകമായി.

തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശ്രീശാന്ത് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും. ചൊവ്വാഴ്ച രാത്രിയോടെ കൊച്ചിയില്‍ നിന്നെത്തിയ ശ്രീശാന്ത് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പ്രചാരണത്തിന് തുടരേണ്ടതിനാല്‍ കുടുംബാംഗങ്ങളും വരും ദിവസങ്ങളില്‍ തിരുവനന്തപുരത്തെത്തുമെന്ന് ശ്രീശാന്ത് പറഞ്ഞു.

ശ്രീവരാഹത്തുള്ള ക്ഷേത്രത്തില്‍ ജയറാമും 111 പ്രമുഖ കലാകാരന്മാരും ചേര്‍ന്ന് അവതരിപ്പിച്ച പഞ്ചാരിമേളം കാണാനാണ് സ്ഥാനാര്‍ത്ഥി എത്തിയത്. മേളം കാണാന്‍ കൂടി നിന്നവരുടെ ശ്രദ്ധ ഇതോടെ സ്ഥാനാര്‍ത്ഥിയിലേക്കായി. ചുരുക്കത്തില്‍ പഞ്ചാരിമേളം നടന്ന വേദി ശ്രീശാന്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയായി മാറി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News