ഷാജഹാനെയും ഹിമവല്‍ ഭദ്രാനന്ദയെയും ജിഷ്ണുവിന്റെ കുടുംബം തള്ളിപ്പറഞ്ഞു

Update: 2018-04-20 17:43 GMT
ഷാജഹാനെയും ഹിമവല്‍ ഭദ്രാനന്ദയെയും ജിഷ്ണുവിന്റെ കുടുംബം തള്ളിപ്പറഞ്ഞു
Advertising

ഒരേ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അഞ്ച് പേരില്‍ മൂന്ന് പേരെ എങ്ങനെ കേസില്‍ നിന്ന് ഒഴിവാക്കാനാകുമെന്നതാണ് ഉയരുന്ന ചോദ്യം

Full View

ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരം അവസാനിച്ചെങ്കിലും കെ എം ഷാജഹാന്റെയും ഹിമവല്‍ ഭദ്രാനന്ദയുടെയും കാര്യത്തിലുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ചര്‍ച്ചയായി നിലനില്‍ക്കുന്നു. ഒരേ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അഞ്ച് പേരില്‍ മൂന്ന് പേരെ എങ്ങനെ കേസില്‍ നിന്ന് ഒഴിവാക്കാനാകുമെന്നതാണ് ഉയരുന്ന ചോദ്യം. സമരത്തിന് പിന്തുണയുമായി എത്തിയ ഷാജഹാനേയും ഹിമവല്‍ ഭദ്രാനന്ദയേയും ജിഷ്ണുവിന്റെ കുടുംബവും തള്ളിപ്പറഞ്ഞിട്ടുണ്ട്.

ഗൂഢാലോചന, പൊലീസിന്റെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജിഷ്ണുവിന്റെ കുടുംബത്തിന് പിന്തുണയുമായെത്തിയ അഞ്ച് പേരെ ജയിലില്‍ അടച്ചത്. ഇതില്‍ എസ്‌യുസിഐ നേതാക്കളായ ഷാജര്‍ഖാന്‍, അഡ്വ.മിനി, ശ്രീകുമാര്‍ എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ ജിഷ്ണുവിന്‍റെ കുടുംബത്തിന് ഉറപ്പ് നല്‍കി. ഇവര്‍ക്കൊപ്പം ജയിലില്‍ കഴിയുന്ന കെ എം ഷാജഹാന്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവരെ സമരത്തിന് വിളിച്ചിട്ടില്ലെന്ന നിലപാടാണ് ജിഷ്ണുവിന്‍റെ വീട്ടുകാര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലെടുത്തത്. അതുകൊണ്ട് കേസില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ കെ എം ഷാജഹാനും ഹിമവല്‍ ഭദ്രാനന്ദയും പെട്ടില്ല. ജിഷ്ണുവിന്റെ കുടുംബം രണ്ട് പേരെയും തള്ളിക്കളഞ്ഞതിന് പിന്നില്‍ ബാഹ്യഇടപെടലുകളാണന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഒരേ കേസില്‍ ശിക്ഷ അനുഭവിക്കുന്ന അഞ്ച് പേരില്‍ മൂന്ന് പേരെ ഒഴിവാക്കുമ്പോള്‍ കേസ് നിലനില്‍ക്കില്ലെന്നാണ് സൂചന.

സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കെ എം ഷാജഹാന്‍റെ അമ്മ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്.

Tags:    

Similar News