മുണ്ടുടുത്ത മോദിയല്ല, മുണ്ടുടുത്ത മമതയാണ് പിണറായി: കെ.സുരേന്ദ്രന്‍

Update: 2018-04-21 14:54 GMT
Editor : Sithara
മുണ്ടുടുത്ത മോദിയല്ല, മുണ്ടുടുത്ത മമതയാണ് പിണറായി: കെ.സുരേന്ദ്രന്‍

അസഹിഷ്ണുതയിലൂടെ നാടിനെ പുറകോട്ടടിപ്പിക്കുന്ന വികസനവിരോധിയാണ് പിണറായി വിജയനെന്ന് കെ സുരേന്ദ്രന്‍

മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ ബിജെപിയുടെ അസഹിഷ്ണുതയെ കുറിച്ച് പിണറായി നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചാണ് സുരേന്ദ്രന്റെ വിമര്‍ശം. ഫേസ് ബുക്കിലാണ് സുരേന്ദ്രന്‍ വിമര്‍ശം ഉന്നയിച്ചത്.

പിണറായി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. തസ്‍ലിമ നസ്റീന്‍, സക്കറിയ, ടി. പി. ശ്രീനിവാസന്‍ തുടങ്ങിയവരുടെ കാര്യത്തില്‍ സ്വന്തം പാർട്ടിയുടെ സഹിഷ്ണുത നാം കണ്ടതാണല്ലോ എന്നും കെ സുരേന്ദ്രന്‍ പറയുന്നു. ‌ഇന്ത്യാടുഡേയുടെ കോൺക്ലേവിൽ നിന്ന് പ്രൈമറി സ്കൂൾ കുട്ടികളെപ്പോലെ കൊതിക്കെറുവ് കാണിച്ച് ഇറങ്ങിപ്പോയ ആളാണ് മുഖ്യമന്ത്രി. കേരളത്തിന്റെ വികസനമായിരുന്നു അവി‌ടെ അജണ്ഡ. സത്യത്തിൽ മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് പിണറായി. അസഹിഷ്ണുതയിലൂടെ നാടിനെ പുറകോട്ടടിപ്പിക്കുന്ന വികസനവിരോധിയാണ് അദ്ദേഹമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Advertising
Advertising

കലോൽസവ വേദിയിൽ ബി. ജെ. പിയുടെ അസഹിഷ്ണുത വിളമ്പുന്ന പിണറായി തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നത്. തസ്ളീമാ നസ്റീ...

Posted by K Surendran on Monday, January 16, 2017
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News