സംവാദത്തിന് ഒരുക്കമാണ്, സ്ഥലവും സമയവും അറിയിക്കൂയെന്ന് സുരേന്ദ്രന്‍
Update: 2018-04-21 06:54 GMT
പിണറായിക്ക് ഇഷ്ടമുള്ള ഏത് മൂന്നാം കക്ഷിയേയും മാധ്യസ്ഥനായി വയ്ക്കാമെന്നും തങ്ങള്‍ റെഡിയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍...
കേരളം വികസനത്തിന്‍റെ കാര്യത്തില്‍ എവിടെ നില്‍ക്കുന്നു എന്നതിനെക്കുറിച്ച് തുറന്ന സംവാദത്തിന് ബിജെപി ഒരുക്കമാണെന്നും സ്ഥലവും സമയവും മുഖ്യമന്ത്രി പിണറായി വിജയന് പറയാമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പിണറായിക്ക് ഇഷ്ടമുള്ള ഏത് മൂന്നാം കക്ഷിയേയും മാധ്യസ്ഥനായി വയ്ക്കാമെന്നും തങ്ങള്‍ റെഡിയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ വ്യക്തമാക്കി.