എ ടി എം തട്ടിപ്പ് കേസിലെ പ്രതികളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

Update: 2018-04-23 13:05 GMT
Editor : admin

വിക്ടര്‍ ക്രിസ്റ്റ്യന്‍, ബോഗ്ഡെന്‍ ഫ്ലോറൈന്‍ എന്നിവര് ‍താമസിച്ചിരുന്ന ഹോട്ടലിലെ സി സി ടി വിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ്

Full View

എ ടി എം തട്ടിപ്പ് കേസിലെ പ്രതികളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിക്ടര്‍ ക്രിസ്റ്റ്യന്‍, ബോഗ്ഡെന്‍ ഫ്ലോറൈന്‍ എന്നിവര് ‍താമസിച്ചിരുന്ന ഹോട്ടലിലെ സി സി ടി വിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. നഗരത്തിലെ യാത്രക്കായി ഇവര്‍ സ്കൂട്ടര്‍ ഉപയോഗിച്ചിരുന്നതായി ദൃശ്യങ്ങളില്‍ നിന്ന വ്യക്തമാണ്. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ഗബ്രിയേര്‍ മരിയനാണ് 8 ാം തീയതി ആദ്യം അമലാ റസിഡന്‍സി ഹോട്ടലില്‍ മുറിയെടുക്കുന്നത്. കൂട്ടാളികളായ വിക്ടര്‍ ക്രിസ്റ്റനും ബോഗ്ഡന്‍ ഫ്ലോറൈനും പിന്നീട് വന്നുചേരുകയായിരുന്നു. ഇവരുടെ ഹോട്ടലിലേക്ക് വരുന്നതും പുറത്തുപോകുന്നതുമായ ദൃശ്യങ്ങള്‍ഹോട്ടലിലെ സി സി ടി വി യില്‍ നിന്ന് ലഭിച്ചു

Advertising
Advertising

നഗരത്തിലെ യാത്രക്കായി ഇവര്‍ സ്കൂട്ടര്‍ ഉപയോഗിച്ചിരുന്നു. കോവളത്തുനിന്ന് വാടകക്കെടുത്തതാണ് സ്കൂട്ടറെന്നാണ് കരുതുന്നത്. മൂന്നുപേരും ഹെല്‍മെറ്റും ഉപയോഗിച്ചിരുന്നു.വിക്ടര്‍ ക്രിസ്റ്റ്യന്‍ 12 ന് പുലര്‍ത്തെ 1.20 നു മറ്റു രണ്ടു പേര്‍ രാവിലെ 10 നും ഹോട്ടല്‍ ഒഴിഞ്ഞു.

ഹോട്ടലിലെ റസപഷനിസ്റ്റായ സൂധീഷാണ് ആദ്യം പുറത്തുവന്ന എ ടി എം ദൃശ്യങ്ങളില്‍ നിന്ന് ഇവരെ തിരിച്ചറിഞ്ഞത്. ആദ്യം ലഭിച്ച ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് നല്‍കിയിരുന്നു. സി സി ടി വിയുടെ വിശദമായ പരിശോധനയിലാണ് കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമായത്. ഇവയും പൊലീസ് കൈമാറി

Tags:    

Writer - admin

contributor

Editor - admin

contributor

Similar News