അപ്പുണ്ണിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ആലോചന

Update: 2018-04-24 17:55 GMT
Editor : admin

അപ്പുണ്ണിയെ മാപ്പു സാക്ഷിയാക്കുന്നത് നിഷേധിച്ച് അന്വേഷണ സംഘം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ മാപ്പു സാക്ഷിയാക്കുന്നത് നിഷേധിച്ച് അന്വേഷണ സംഘം.. കേസില്‍ അപ്പുണ്ണിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ആലോചന. ഗൂഢാലോചനയില്‍ ദിലീപിനൊപ്പം അപ്പുണ്ണിക്കും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.

Full View

അപ്പുണ്ണിയില്‍ നിന്നും ശേഖരിച്ച് വിവരങ്ങള്‍ ഒത്തു നോക്കാനായിരുന്നു ഇന്നലെ വൈകിട്ട് പള്‍സര്‍ സുനിയെ ജയിലിലെത്തി വീണ്ടും ചോദ്യം ചെയ്തത്. അപ്പുണ്ണിക്കെതിരായ തെളിവുകളും ദിലീപ് ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന തെളിവുകളും പൊലീസിന് ലഭിച്ചതായാണ് വിവരം. എന്നാല്‍ ദിലീപിന്റെ വിശ്വസ്തനായ അപ്പുണ്ണി മൊഴി മാറ്റിപ്പറയാതിരിക്കാന്‍ മജിസ്ട്രേറ്റിന്റെ മുന്നില്‍ രഹസ്യമാഴി രേഖപ്പെടുത്താനാണ് ആലോചന. അപ്പുണ്ണിയ മാപ്പു സാക്ഷിയാക്കുന്ന കാര്യത്തില്‍ പൊലീസിന് ആശയക്കുഴപ്പം ഉണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ല.

Advertising
Advertising

ഗൂഢാലോചന തെളിയിക്കുന്ന ചില കണ്ണികള്‍ കൂട്ടിയോജിപ്പിക്കുന്ന തെളിവുകളാണ് പൊലീസ് ഇപ്പോള്‍ ശേഖരിച്ചു വരുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റിലാകും എന്നാണ് സൂചന.പള്‍സര്‍സുനിയെ അറിയാമെന്നും ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുപ്പമുണ്ടോ എന്ന കാര്യം അറിയില്ലെന്നുമാണ് അപ്പുണ്ണിയുടെ മൊഴി. ഇക്കാര്യത്തില്‍ പൊലീസിന് വ്യക്തമായ വിവരം കിട്ടിയതിന് ശേഷമാണ് ചോദ്യം ചെയ്യല്‍ നടന്നിട്ടുള്ളത്. ഇത് അപ്പുണ്ണിക്ക് വിനയാകാനാണ് സാധ്യത. പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് ദിലീപിനെ കുരുക്കിയത്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News