തച്ചങ്കരിയുടെ പിറന്നാളാഘോഷം വിവാദമാകുന്നു

Update: 2018-04-28 20:57 GMT
Editor : Subin
തച്ചങ്കരിയുടെ പിറന്നാളാഘോഷം വിവാദമാകുന്നു

ഇന്ന് എന്‍റെ ജന്മദിനം എന്ന പേരില്‍ എല്ലാ ഓഫീസുകളിലേക്കും ജന്മദിന സന്ദേശം ഇന്നലെ തന്നെ ടോമിന്‍ ജെ തച്ചങ്കരി അയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മധുര പലഹാര വിതരണവും കേക്ക് മുറിക്കലും നടന്നത്

Full View

റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ മധുരം വിതരണം ചെയ്ത് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ജന്മദിനാഘോഷം. കൊച്ചിയില്‍ ഹെല്‍മറ്റ് ബോധവത്ക്കരണപരിപാടിയില്‍ ടോമിന്‍ ജെ തച്ചങ്കരിക്കായി സഹപ്രവര്‍ത്തകര്‍ ജന്മദിനാഘോഷവും സംഘടിപ്പിച്ചു. വകുപ്പ് തലത്തില്‍ ജന്മദിനം ആഘോഷിച്ചതിനെതിരെ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Advertising
Advertising

ഇന്ന് എന്‍റെ ജന്മദിനം എന്ന പേരില്‍ എല്ലാ ഓഫീസുകളിലേക്കും ജന്മദിന സന്ദേശം ഇന്നലെ തന്നെ ടോമിന്‍ ജെ തച്ചങ്കരി അയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മധുര പലഹാര വിതരണവും കേക്ക് മുറിക്കലും നടന്നത്. കൊച്ചിയില്‍ ഇരുചക്രങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയവര്‍ക്ക് ഹെല്‍മറ്റ് വെക്കണമെന്ന ഉപദേശത്തിനൊപ്പം പിറന്നാള്‍ കേക്കും തച്ചങ്കരി വിതരണം ചെയ്തു.

വകുപ്പ് തലത്തില്‍ മധുരം വിതരണം ചെയ്യാന്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ടോ എന്ന് പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ പിറന്നാൾ ആഘോഷങ്ങൾക്ക് വകുപ്പിലുള്ളവർക്കെല്ലാം മധുരം നൽകുന്നത് കേരളത്തില്‍ ആദ്യമായാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News