സിപിഐക്കും മാധ്യമങ്ങള്‍ക്കുമെതിരെ എം എം മണി

Update: 2018-04-30 10:15 GMT
സിപിഐക്കും മാധ്യമങ്ങള്‍ക്കുമെതിരെ എം എം മണി

ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ട് കയ്യേറ്റമൊഴിപ്പിക്കാമെന്ന് ഉദ്യോഗസ്ഥര്‍ കരുതേണ്ടെന്ന് എം എം മണി

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ വിഷയം വീണ്ടും സജീവമാകുന്നു. ‍ അതിനിടെ സിപിഐക്കും മാധ്യമങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി വൈദ്യുതമന്ത്രി എം എം മണി രംഗത്തെത്തി.

Full View

ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്കലക്ടറെയും റവന്യു സംഘത്തെയും കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത് ഏറെ നേരം സംഘര്‍ഷത്തിന് കാരണമായിരുന്നു. ഒടുവില്‍ റവന്യുമന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് കയ്യേറ്റം ഒഴിപ്പിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥന്‍മാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും വകുപ്പുകള്‍ ആര്‍ക്കും തീറെഴുതിയിട്ടില്ലെന്നും സിപിഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി എം എം മണി രംഗത്തെത്തി.

മാധ്യമങ്ങള്‍ക്ക് മൂന്നാറില്‍ പ്രത്യേക അജണ്ട ഉണ്ടെന്നും അവരെ ജനങ്ങള്‍ കൈകാര്യം ചെയ്താല്‍ സര്‍ക്കാരിനെ കുറ്റം പറയരുതെന്നും മണി പറഞ്ഞതിലൂടെ മൂന്നാര്‍ വിഷയത്തില്‍ സിപിഎം ജില്ലാ നേതൃത്വവും നിലപാട് കടുപ്പിക്കുകയാണ്. അതിനിടെ തിങ്കളാഴ്ചയോട് കൂടി കൂടുതല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് റവന്യു വകുപ്പ്.‌

Tags:    

Similar News