കോഴിക്കോട് സ്കൂളിലെ ഓണാഘോഷം സാമൂഹ്യ വിരുദ്ധര്‍ അലങ്കോലമാക്കി

Update: 2018-05-03 22:08 GMT
കോഴിക്കോട് സ്കൂളിലെ ഓണാഘോഷം സാമൂഹ്യ വിരുദ്ധര്‍ അലങ്കോലമാക്കി

ഓണാഘോഷത്തിന് ഒരുക്കിയ ഭക്ഷണം നശിപ്പിച്ച നിലയില്‍ കണ്ടെത്തി.

Full View

കോഴിക്കോട് പുതിയറ ബിഇഎം സ്കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഓണാഘോഷത്തിനായി ഒരുക്കിവെച്ചിരുന്ന ഭക്ഷണം സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. സ്കൂളിലെ പാചകപ്പുരയിലും സ്കൂള്‍ കിണറ്റിലും മലം വിതറി.

സ്കൂളിലെ ഓണാഘോഷത്തിനായി രക്ഷിതാക്കളും അധ്യാപകരും ഇന്നലെ രാത്രി തന്നെ ഏതാനും വിഭവങ്ങള്‍ ഒരുക്കിയിരുന്നു. പ്രധാനാധ്യാപിക ഇന്ന് രാവിലെ എത്തിയപ്പോഴാണ് ഭക്ഷണം നശിപ്പിച്ചതായി കണ്ടത്. സ്കൂളിലനകത്തെ പാചകപ്പുരയിലും കിണറ്റിലും മലം വിതറിയ നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് ഓണാഘോഷത്തിനെത്തിയ വിദ്യാര്‍ഥികളില്‍ പലരും തിരിച്ചുപോയി.

വിവരമറിഞ്ഞ് പൊലീസും ജില്ലാ കലക്ടറും സ്ഥലത്തെത്തി കുട്ടികളുടെ ഓണാഘോഷത്തിന് എല്ലാ സൌകര്യവും ചെയ്യുമെന്ന് അറിയിച്ചു. സംഭവത്തെ കുറിച്ച് കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News