ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്: ബീഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍

Update: 2018-05-03 02:10 GMT
Editor : admin
ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്: ബീഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍
Advertising

മുകേഷ് ഗുപ്ത, ആനന്ദ് പാണ്ഡെ എന്നിവരെയാണ് ബംഗാളില് നിന്നും നടക്കാവ് എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തട്ടിപ്പിനു പിന്നിലുള്ള മറ്റാളുകള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

Full View

ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് നടത്തി പ്രവാസി മലയാളിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ ബീഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍. മുകേഷ് ഗുപ്ത, ആനന്ദ് പാണ്ഡെ എന്നിവരെയാണ് ബംഗാളില് നിന്നും നടക്കാവ് എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തട്ടിപ്പിനു പിന്നിലുള്ള മറ്റാളുകള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ പ്രവാസി മലയാളി പാലക്കല്‍ ഗോപിനാഥിന്റെ ബാങ്ക് അക്കൌണ്ടില്‍ നിന്നുമായിരുന്നു കഴിഞ്ഞ വര്‍ഷം ലക്ഷങ്ങള്‍ നഷ്ടമായത്. ഐ സി ഐ സി ഐ ബാങ്കിലെ അക്കൌണ്ടില്‍ നിന്നും ആറ് ലക്ഷത്തി ഇരുപത്തിയാറായിരം രൂപ കഴിഞ്ഞ വര്‍ഷം ജൂലായില്‍ മറ്റൊരു അക്കൌണ്ടിലേക്ക് കൈമാറ്റം ചെയ്യകയായിരന്നു. എന്നാല്‍ സൌദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന ഗോപിനാഥിന് ഇത് സംബന്ധിച്ച വിവരമൊന്നും ലഭിച്ചിരുന്നില്ല. ബാങ്കില്‍ തുക പിന്‍വലിക്കാനെത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗോപിനാഥിന്റെ മെയില്‍ ഐഡി ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് കണ്ടെത്തി.

ബംഗാളിലെ ഹൂഗ്ളിയില്‍ സ്ഥിരതാമസമാക്കിയ മുകേഷ് ഗുപ്ത, ആനന്ദ് പാണ്ഡെ എന്നിവരുടെ അക്കൌണ്ടിലേക്കാണ് തുക മാറ്റിയിരുന്നത്. തുടര്‍ന്ന് പോലീസ് ബംഗാള്‍ പോലീസിന്റെ സഹായത്തോടെ ഹൂബ്ളിയിലെ ബാന്‍സ് പെരിയ കോളനിയിലെത്തി ഇവരെ അറസ്റ്റ് ചെയ്തു. ഗണേഷ് റാ പൈഡ് രവി എന്നിവരുടെ അക്കൌണ്ടുകളിലേക്കും തുക കൈമാറ്റം ചെയ്തിട്ടുണ്ട്. ബംഗാള്‍ സ്വദേശിയായ അര്‍ഷൈ ആലം എന്നയാളാണ് തട്ടിപ്പിനു പിന്നിലെ പ്രധാന കണ്ണി. ഇവരെയും ഉടന്‍ പിടികൂടാനാവുമെന്ന് പോലീസ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News