വിഴിഞ്ഞം കരാര്‍ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന ഹരജി ഫയലില്‍ സ്വീകരിച്ചു

Update: 2018-05-04 21:28 GMT
വിഴിഞ്ഞം കരാര്‍ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന ഹരജി ഫയലില്‍ സ്വീകരിച്ചു
Advertising

കേസില്‍ ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് പിന്നീട് വാദം കേൾക്കും. സിഎജിയുടെ യുടെ അധികാരം സംബന്ധിച്ച് സംസ്ഥാന സർക്കാർ കോടതിയിൽ വിശദീകരണം നൽകി.

വിഴിഞ്ഞം കരാറിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്ന ഹർജി ഹൈ കോടതി ഡിവിഷൻ ബഞ്ച് ഫയലില്‍ സ്വീകരിച്ചു. അദാനി പോർട്സ് ലിമിറ്റഡ്, ഉമ്മൻചാണ്ടി, കെ ബാബു,സംസ്ഥാന സർക്കാർ, ചീഫ് സെക്രട്ടറി, തുറമുഖവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ ഉൾപ്പെട്ട എല്ലാ എതിര്‍ കക്ഷികൾക്കും നോട്ടീസ് അയച്ചു. കേസില്‍ ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് പിന്നീട് വാദം കേൾക്കും. സിഎജിയുടെ യുടെ അധികാരം സംബന്ധിച്ച് സംസ്ഥാന സർക്കാർ കോടതിയിൽ വിശദീകരണം നൽകി.

Tags:    

Similar News