സോളാര്‍ റിപ്പോര്‍ട്ട്: തന്നെക്കുറിച്ചുള്ള പരാമര്‍ശം സത്യവിരുദ്ധമെന്ന് ജോസ് കെ മാണി

Update: 2018-05-08 14:00 GMT
Editor : Muhsina
സോളാര്‍ റിപ്പോര്‍ട്ട്: തന്നെക്കുറിച്ചുള്ള പരാമര്‍ശം സത്യവിരുദ്ധമെന്ന് ജോസ് കെ മാണി
Advertising

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും സത്യവിരുദ്ധമാണെന്ന് ജോസ് കെ മാണി എം.പി. ഇത്തരം ഒരു ആരോപണം മുമ്പ് ഉയര്‍ന്നപ്പോള്‍..

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും സത്യവിരുദ്ധമാണെന്ന് ജോസ് കെ മാണി എം.പി. ഇത്തരം ഒരു ആരോപണം മുമ്പ് ഉയര്‍ന്നപ്പോള്‍ തന്നെ ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ ഡി.ജി.പിക്ക് നേരിട്ട് പരാതി നല്‍കുകയും അന്വേഷണം സംബന്ധിച്ച എന്റെ ആവശ്യം മാധ്യമങ്ങള്‍ വഴി പൊതുസമൂഹത്തെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇത് സംബന്ധിച്ച അന്വേഷണം വേണം എന്ന ആവശ്യക്കാരനാണ് ഞാന്‍. അതുകൊണ്ടു തന്നെ ഇക്കാര്യത്തിലുള്ള അന്വേഷണത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നതായും എം.പി പറഞ്ഞു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News