അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് അതീവ ദുരന്ത സാധ്യതാ മേഖലയിലെന്ന് കലക്ടര്‍

Update: 2018-05-08 13:50 GMT
Editor : Sithara
അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് അതീവ ദുരന്ത സാധ്യതാ മേഖലയിലെന്ന് കലക്ടര്‍

പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് അപകട സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റി കണ്ടെത്തിയ മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കോഴിക്കോട് ജില്ലാ കലക്ടറുടെ സ്ഥിരീകരണം.

പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് അപകട സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റി കണ്ടെത്തിയ മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കോഴിക്കോട് ജില്ലാ കലക്ടറുടെ സ്ഥിരീകരണം. വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയിലാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പാര്‍ക്കിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി അനുമതി വേണമോയെന്ന് തീരുമാനിക്കേണ്ടത് പഞ്ചായത്താണെന്നും കലക്ടര്‍ വിശദീകരിക്കുന്നുണ്ട്.

Advertising
Advertising

Full View

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ അതീവ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിലാണ് പി വി അന്‍വറിന്‍റെ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന കൂടരഞ്ഞി വില്ലേജും കക്കാടംപൊയില്‍ പ്രദേശവും ഉള്‍പ്പെടുന്നതെന്നാണ് കലക്ടറുടെ വിശദീകരണം. എംഎല്‍എയ്ക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ച മുരുഗേഷ് നരേന്ദ്രനാണ് കലക്ടര്‍ വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയത്. എന്നാല്‍ നിര്‍മ്മാണത്തിന് പരിസ്ഥിതി അനുമതി വേണമോയെന്ന കാര്യം പരിശോധിക്കേണ്ടത് ലൈസന്‍സ് നല്‍കുന്ന അധികാരിയാണെന്നും കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് തീരൂമാനം എടുക്കേണ്ടത് പഞ്ചായത്താണെന്ന് ചുരുക്കം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ദുരന്ത സാധ്യതയുള്ള സ്ഥലമായി വിലയിരുത്തിയാല്‍ അവിടെ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നാണ് ചട്ടം. ഇക്കാര്യം നിര്‍മാണത്തിന് അനുമതി നല്‍കിയ പഞ്ചായത്ത് പരിശോധിച്ചിട്ടില്ലെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാരിന് നേരത്തെ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കൈയേറ്റം നടന്നിട്ടുണ്ടോയെന്ന് മാത്രമായിരുന്നു ജില്ല ഭരണ കൂടം അന്ന് പരിശോധിച്ചിരുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News