ബാങ്കുകളിലെ പണം തീര്‍ന്നു; സംസ്ഥാനം കൂടുതല്‍ പ്രതിസന്ധിയിലേക്ക്

Update: 2018-05-10 12:57 GMT
ബാങ്കുകളിലെ പണം തീര്‍ന്നു; സംസ്ഥാനം കൂടുതല്‍ പ്രതിസന്ധിയിലേക്ക്
Advertising

ദില്ലിയില്‍ ഗുരുനാനാക് ജയന്തിക്ക് ശേഷം ബാങ്കുകള്‍ തുറക്കുന്നതോടെ രാജ്യ തലസ്ഥാനത്ത് ബാങ്കുകള്‍ക്ക് മുന്നില്‍ ഇന്ന് വീണ്ടും ജനങ്ങളുടെ നീണ്ട നിര രൂപപ്പെടും.

നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരമായില്ല. എടിഎമ്മുകളുടെ പ്രവര്‍ത്തനവും ഇതുവരെ സാധാരണ നിലയിലേക്ക് എത്തിയ്ക്കാന്‍ ബാങ്കുകള്‍ക്കായിട്ടില്ല. ഗ്രാമീണ മേഖലയിലാണ് കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നത്.

ജനം ചില്ലറ കിട്ടാതെ വലഞ്ഞതോടെ വ്യാപാര, വാണിജ്യ, കാര്‍ഷിക മേഖലകളുടെ പ്രവര്‍ത്തനത്തെ സാരമായി തന്നെ ബാധിച്ചു.

സംസ്ഥാനത്ത് പലയിടത്തും ബാങ്കുകളിലെ പണം തീര്‍ന്നതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ദില്ലിയില്‍ ഗുരുനാനാക് ജയന്തിക്ക് ശേഷം ബാങ്കുകള്‍ തുറക്കുന്നതോടെ രാജ്യ തലസ്ഥാനത്ത് ബാങ്കുകള്‍ക്ക് മുന്നില്‍ ഇന്ന് വീണ്ടും ജനങ്ങളുടെ നീണ്ട നിര രൂപപ്പെടും.

Tags:    

Similar News