ജേക്കബ്ബ് തോമസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതിപക്ഷം
മുഖ്യമന്ത്രിയെ തലയില്‍ മുണ്ടിട്ട് കാണാന്‍ പോകുന്ന ജേക്കബ് തോമസ് വിശ്വാസ്യത തെളിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു
ബന്ധുനിയമന വിവാദ ചര്‍ച്ചക്കിടെ വിജിലന്‍സ് ഡയറക്ടറുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം. മുഖ്യമന്ത്രിയെ തലയില്‍ മുണ്ടിട്ട് കാണാന്‍ പോകുന്ന ജേക്കബ് തോമസ് വിശ്വാസ്യത തെളിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആരോപണം നേരിടുന്ന ജേക്കബ് തോമസിന് കീഴിലെ അന്വേണത്തില്‍ സംശയുണ്ടെന്ന് വി എം സുധീരനും ആരോപിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്പര്യമാണെന്നായിരുന്നു ജേക്കബ് തോമസിന്‍റെ പ്രതികരണം.
മന്ത്രി ഇ പി ജയരാജനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട ദിവസം രാവിലെ ജേക്കബ് തോമസ് മുഖ്യമന്ത്രി രഹസ്യമായി കാണാനെത്തിയതും അഴിമതി ആരോപണങ്ങളുമാണ് പ്രതിപക്ഷം ആയുധമാക്കിയത്. തന്നെ വിജിലന്‍സ് ഡയറക്ടര്‍ കാണാന്‍ വന്നതില്‍ അസ്വാഭാവികതയില്ലെന്നും വിജിലന്‍സിനെ നിയന്ത്രിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്പര്യമാണെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. ജേക്കബ് തോമസിനെതിരായ ആരോപണങ്ങള്‍ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കുമെന്ന സൂചനയും പ്രതിപക്ഷ നേതാവ് നേതാവ് നല്‍കി.