ആലപ്പുഴ മെഡിക്കല്‍ കോളേജിലെ നൂറാമത് എംബിബിഎസ് ബാച്ച് പുറത്തിറങ്ങി

Update: 2018-05-13 04:29 GMT
Editor : Jaisy
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ നൂറാമത് എംബിബിഎസ് ബാച്ച് പുറത്തിറങ്ങി

2010 ബാച്ചിലെ 150 ഡോക്ടർമാരാണ് ആഘോഷപൂർവം ബിരുദമേറ്റു വാങ്ങിയത്

Full View

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ നൂറാമത് എംബിബിഎസ് ബാച്ച് പുറത്തിറങ്ങി. 2010 ബാച്ചിലെ 150 ഡോക്ടർമാരാണ് ആഘോഷപൂർവം ബിരുദമേറ്റു വാങ്ങിയത്.

ശുശ്രൂഷയുടെ തിയറിക്ലാസും കീറിമുറിച്ചു പഠിച്ച പ്രാക്ടിക്കൽ പരീക്ഷണവും കഴിഞ്ഞ് ബിരുദം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും.കറുത്ത ഗൌണും ധരിച്ചിറങ്ങിതോടെ പിന്നെ ഹെലിക്യാം മുതൽ മൊബൽ ക്യാമറ വരെ കയ്യിലേന്തി ബന്ധുക്കളും സുഹൃത്തുക്കളും ഡോക്ടർമാരെ പൊതിഞ്ഞു. ഇതിനിടയിൽ രക്ഷിതാക്കളുമൊത്തുള്ള ഫോട്ടോയെടുപ്പ്. വിവിധ ദേശങ്ങളിൽ നിന്നുമെത്തി അഞ്ച് വർഷം ഒന്നിച്ച് പഠിച്ചു പിരിയുമ്പോഴും നൂറാം ബാച്ചിന്റെ ഭാഗമായതിന്റെ സന്തോഷമാണ് എല്ലാവരിലും. കോളേജിലെ അൻപത് സീറ്റിലെ അനുമതി പ്രശ്നം നിലനിൽക്കുന്നെങ്കിലും അക്കാര്യം വേഗത്തിൽ പരിഹരിക്കുമെന്നാണിവരുടെ പ്രതീക്ഷ.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News