സിപിയുടെ പ്രേതം പിണറായി വിജയനില്‍ കടന്നു കയറിയിരിക്കുകയാണെന്ന് സുധീരന്‍

Update: 2018-05-13 09:57 GMT
Editor : Sneha S Nair | Damodaran : Sneha S Nair
സിപിയുടെ പ്രേതം പിണറായി വിജയനില്‍ കടന്നു കയറിയിരിക്കുകയാണെന്ന് സുധീരന്‍
Advertising

യൂത്ത് കോണ്‍ഗ്രസ് - കെഎസ്‍യു മാര്‍ച്ചില്‍ സംഘര്‍ഷം, സമരപന്തലിലേക്ക് പൊലീസ് ടിയര്‍ ഗ്യാസ് എറിഞ്ഞു

Full View

സ്വാശ്രയ പ്രശ്നത്തില്‍ യൂത്ത് കോണ്‍ഗ്രസ് - കെഎസ്‍യു മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസിനു നേരെ സമരക്കാര്‍ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് ലാത്തിചാര്‍ജും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് സമരപന്തലിലേക്കും പൊലീസ് ഗ്രനേഡ് എറിഞ്ഞു. പന്തലിലുണ്ടായിരുന്ന കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. നിരാഹാര സമരം നടത്തുകയായിരുന്ന ഡീന്‍ കുര്യാക്കോസിനെയും സിആര്‍ മഹേഷിനെയും അവശനിലയിലായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

സര്‍ സിപിയുടെ പ്രേതം പിണറായി വിജയനില്‍ കടന്നു കയറിയിരിക്കുകയാണെന്ന് വിഎം സുധീരന്‍. സര്‍ സിപിയെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണ് പൊലീസ് അതിക്രമം. താനടക്കമുള്ളവര്‍ സമരപന്തലില്‍ ഉണ്ടെന്ന് മനസിലാക്കി തന്നെയാണ് സമരപന്തലിലേക്ക് പൊലീസ് ഗ്രനേഡ് എറിഞ്ഞത്. ഇത് കേരളമാണെന്ന് പിണറായി ഓര്‍ക്കണമെന്നും സുധീരന്‍ മുന്നറിയിപ്പു നല്‍കി.

Tags:    

Writer - Sneha S Nair

contributor

Editor - Sneha S Nair

contributor

Damodaran - Sneha S Nair

contributor

Similar News