50 ദിവസവും വട്ടം കറങ്ങി കേരളം; വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങി

Update: 2018-05-13 08:33 GMT
50 ദിവസവും വട്ടം കറങ്ങി കേരളം; വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങി

എടിഎമ്മുകള്‍ കാലിയായി കിടക്കുന്നു

Full View

നോട്ട് നിരോധനം 50 ദിവസം പിന്നിടുമ്പോള്‍ കേരളത്തിലും പ്രതിസന്ധി തുടരുകയാണ്. നികുതി വരുമാനം കുത്തനെ കുറഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രശ്നത്തിലാണ് സംസ്ഥാനം. കോടികളുടെ വികസന പ്രവര്‍ത്തനങ്ങളെയും നോട്ടുകളില്ലാത്തത് പ്രതികൂലമായി ബാധിച്ചു. സാധാരണക്കാരന്‍ ഇടപെടുന്ന വിപണികളെല്ലാം ഏറെക്കൂറെ നിശ്ചലമാണ്.

ഒട്ടുമിക്ക മലയാളികളുടെ കയ്യിലും ആവശ്യത്തിനുള്ള പണം പോലും ഇല്ല. ഉള്ളവരാവട്ടെ ചെലവഴിക്കാന്‍ മടിയും കാണിക്കുന്നു. ഇത് മൂലം വിപണിയില്‍ നോട്ടിന്റെ ലഭ്യത വളരെ കുറഞ്ഞു. സമ്പദ്ഘടനയുടെ നാല്‍പ്പത് ശതമാനം വരുന്ന ചെറുകിട വ്യാപാരം. ഗതാഗതം, ഹോട്ടല്‍ എന്നിവയെ പിടിച്ചുലച്ചു. 16 ശതമാനം വരുന്ന പ്രാഥമിക മേഖലയേയും നോട്ട് പ്രതിസന്ധി രൂക്ഷമായാണ് ബാധിച്ചത്.

Advertising
Advertising

എടിഎമ്മുകളില്‍ പണമില്ലാത്ത അവസ്ഥക്ക് ഒരു മാറ്റവും ഇല്ല. 600 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ്. ഈ വര്‍ഷം നികുതി വരുമാനം 20% കൂടുമെന്നായിരുന്നു ധനവകുപ്പിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ 10% വരുമാനം മാത്രമാണ് ഉണ്ടായത്. ഇത് മൂലം നികുതി വരുമാനത്തെ വലിയ തോതില്‍ ആശ്രയിക്കുന്ന സംസ്ഥാനത്തിനുണ്ടായ തിരിച്ചടി വളരെ വലുതും. ഇതിന്റെയൊക്കെ പ്രതിഫലനമായി വരുന്ന വര്‍ഷം നികുതി കമ്മി വര്‍ദ്ധിക്കുയും ചെയ്യും..

Full ViewFull ViewFull ViewFull ViewFull ViewFull View
Tags:    

Similar News