വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി; സി. ജെ റോയിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

വെടിമരുന്നിന്‍റെയും ശരീരഭാഗങ്ങളുടെയും സാമ്പിൾ ഫോറൻസിക് ലാബിലേക്ക് അയച്ചെന്നും ബൌറിങ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എം.എൻ അരുൺ പറഞ്ഞു

Update: 2026-01-31 09:20 GMT

ബംഗളൂരു: സി. ജെ റോയിയുടെ മരണത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് . മരണകാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറിയുണ്ടായ പരിക്ക്‌ മൂലമെന്ന് കണ്ടെത്തൽ. വെടിമരുന്നിന്‍റെയും ശരീരഭാഗങ്ങളുടെയും സാമ്പിൾ ഫോറൻസിക് ലാബിലേക്ക് അയച്ചെന്നും ബൌറിങ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എം.എൻ അരുൺ പറഞ്ഞു.

ഇന്നലെയാണ് ഇഡി റെയ്ഡിനിടെ റോയ് സ്വയം വെടിയുതിര്‍ത്തത്. മരണത്തിൽ സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വെടിയുതിര്‍ത്ത തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റോയിയുടെ രണ്ട് മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അറിയിച്ചു.

Advertising
Advertising

ബംഗളൂരുവിലെ കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ ആസ്ഥാനത്ത് മൂന്ന് ദിവസമായി ഇങ്കം ടാക്സ് റെയ്ഡ് നടക്കുന്നുണ്ട്. ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുമെന്ന് റോയിയെ ഭീഷണിപ്പെടുത്തിയതോടെ ജീവനൊടുക്കിയെന്നാണ് നിഗമനം. ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റോയിയെ സമ്മർദത്തിലാക്കിയിരുന്നതായി റോയിയുടെ സഹോദരൻ ആരോപിച്ചു.

അതിനിടെ റോയിയുടെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പരിശോധന നടത്തുന്നയിടത്ത് തോക്ക് അടക്കമുള്ള മാരക ആയുധങ്ങൾ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലേക്ക് മാറ്റണമെന്ന ചട്ടം പാലിച്ചില്ല. കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ സീറോ ഡെപ്റ്റ് സ്കീമുമായി ബന്ധപ്പെട്ടാണ് ഇൻകം ടാക്സ് പരിശോധന നടത്തിയത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News