ആലപ്പുഴയിലും ലോഫ്ലോര്‍‍ കട്ടപ്പുറത്ത്

Update: 2018-05-13 10:17 GMT
Editor : Jaisy
ആലപ്പുഴയിലും ലോഫ്ലോര്‍‍ കട്ടപ്പുറത്ത്

ആകെയുള്ള 13 ലോ ഫ്ലോര്‍‍ എ സി ബസുകളില്‍ ആറെണ്ണമാണ് ആലപ്പുഴ ഡിപ്പോയില്‍ കട്ടപ്പുറത്തിരിക്കുന്നത്

ലോ ഫ്ലോര്‍ എ സി ബസ്സുകള്‍ കട്ടപ്പുറത്തായതിനെത്തുടര്‍ന്ന് സ്വകാര്യ ബസ് സമര ദിവസങ്ങളില്‍ ആലപ്പുഴ ഡിപ്പോയ്ക്ക് പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. പ്രതിദിനം മൂന്നു ലക്ഷത്തില്‍പ്പരം രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്. കാര്യമായ തകരാറുകളൊന്നുമില്ലാത്ത പ്രാഥമിക സര്‍വീസ് മാത്രം ആവശ്യമുള്ള ബസുകളാണ് ആലപ്പുഴയില്‍ ഫണ്ടില്ലെന്ന കാരണത്താല്‍ കട്ടപ്പുറത്തിരിക്കുന്നത്.

Full View

ആകെയുള്ള 13 ലോ ഫ്ലോര്‍‍ എ സി ബസുകളില്‍ ആറെണ്ണമാണ് ആലപ്പുഴ ഡിപ്പോയില്‍ കട്ടപ്പുറത്തിരിക്കുന്നത്. കാരണം പ്രാഥമിക സര്‍വീസ് നടത്തുന്നതിനുള്ള ഫണ്ട് ലഭിച്ചിട്ടില്ല. 24000 രൂപ മുതല്‍ 50000 രൂപ വരെയാണ് ആലപ്പുഴ ഡിപ്പോയിലെ എ സി ലോ ഫ്ലോര്‍ ബസ്സുകളുടെ പ്രതിദിന ടിക്കറ്റ് വരുമാനം. 13 ഷെഡ്യൂളകളും ഓടിച്ചിരുന്നെങ്കില്‍ സ്വകാര്യ ബസ് സമരകാലത്ത് ഡിപ്പോയില്‍ ആകെ 16 ലക്ഷം രൂപയ്ക്കു മേല്‍ വരുമാനമുണ്ടാക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ 6 ബസ്സുകളും ഇറക്കാന്‍ പറ്റാതിരുന്ന സാഹചര്യത്തില്‍ പരമാവധി ലഭിച്ച വരുമാനം പതിമൂന്നര ലക്ഷം രൂപയില്‍ ഒതുങ്ങി. സംഭവം വിവാദമായതോടെ ഫണ്ട് ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും തൊട്ടടുത്ത ദിവസം തന്നെ ബസുകള്‍ ഇറക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്. ബസുകള്‍ ഇറക്കുന്ന കാര്യത്തില്‍ കാര്യക്ഷമതയില്ലെങ്കിലും അനുമതിയെടുത്ത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ചെന്ന മീഡിയവണ്‍ സംഘത്തെ തടയുന്ന കാര്യത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൃത്യത കാട്ടി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News