'രക്തസാക്ഷിയായ ഭുവനേശ്വരനെ അദ്ദേഹം ഓർക്കണമായിരുന്നു'; ജി.സുധാകരനെതിരെ എച്ച്. സലാം

ജില്ലയിൽ ആർക്കും ലഭിക്കാത്ത പരിഗണന ലഭിച്ച വ്യക്തി, വിഎസ് പോലും ഇത്രയേറെ മത്സരിച്ചിട്ടില്ല

Update: 2026-03-12 10:21 GMT

ആലപ്പുഴ:സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെതിരെ സിപിഎം ജില്ല സെക്രട്ടേറിയേറ്റ് അംഗവും അമ്പലപ്പുഴ എംഎൽഎയുമായ എച്ച്. സലാം. 'രക്തസാക്ഷിയായ ഭുവനേശ്വരനെ അദ്ദേഹം ഓർക്കണമായിരുന്നു.ജില്ലയിൽ ആർക്കും ലഭിക്കാത്ത പരിഗണന ലഭിച്ച വ്യക്തിയാണ് ജി. സുധാകരൻ. വിഎസ് പോലും ഇത്രയേറെ മത്സരിച്ചിട്ടില്ലെ'ന്നും എച്ച്. സലാം പറഞ്ഞു.

സുധാകരന്റെ പിതാവിനെ സമൂഹമാധ്യമങ്ങളിൽ അവഹേളിച്ച ആൾക്കെതിരെ നടപടി എടുത്തു. അമ്പലപ്പുഴയിൽ രാഷ്ട്രീയ വോട്ടാണ് പ്രധാനം. ഇന്നലെ അദ്ദേഹത്തെ വീട്ടിൽ പോയി കാണാഞ്ഞത് മറ്റൊരു ചടങ്ങ് ഉള്ളതിനാലാണ്. പരിക്ക് പറ്റിയപ്പോൾ ആദ്യം പോയി സന്ദർശിച്ച വ്യക്തിയാണ് താൻ എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് ജി.സുധാകരൻ തന്നെ പഠിപ്പിച്ചിട്ടുണ്ട്. അത് തന്നെ ഇവിടെയും ഉപയോഗിക്കുമെന്നും എച്ച്. സലാം പറഞ്ഞു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News