കേരള കോണ്‍ഗ്രസുകളുടെ യോജിപ്പിന് മാണി മുന്‍കയ്യെടുക്കണമെന്ന് പിസി തോമസ്

Update: 2018-05-14 10:40 GMT
കേരള കോണ്‍ഗ്രസുകളുടെ യോജിപ്പിന് മാണി മുന്‍കയ്യെടുക്കണമെന്ന് പിസി തോമസ്
Advertising

ഒരുമുന്നണിയിലും ഇല്ലാതെ നില്‍ക്കുന്ന വലിയപാര്‍ട്ടികൂടിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനാണ് ഇക്കാര്യത്തില്‍ കാര്യമായി പ്രവര്‍ത്തിക്കാനാവുവെന്നും പിസി തോമസ് പറഞ്ഞു.

കേരള കോണ്‍ഗ്രസുകളുടെ യോജിപ്പിന് കെഎം മാണി മുന്‍കയ്യെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസ് ആവശ്യപ്പെട്ടു. ഒരുമുന്നണിയിലും ഇല്ലാതെ നില്‍ക്കുന്ന വലിയപാര്‍ട്ടികൂടിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനാണ് ഇക്കാര്യത്തില്‍ കാര്യമായി പ്രവര്‍ത്തിക്കാനാവുവെന്നും പിസി തോമസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എറണാകുളം ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News