കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം; ജോയ്സ് ജോര്‍ജ്ജിനും കുടുംബാംഗങ്ങള്‍ക്കും നോട്ടീസ്

Update: 2018-05-14 11:12 GMT
Editor : Jaisy
കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം; ജോയ്സ് ജോര്‍ജ്ജിനും കുടുംബാംഗങ്ങള്‍ക്കും നോട്ടീസ്

ഇടുക്കി ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുലാണ് നോട്ടീസയച്ചത്

കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജിന്റെയും കുടുംബാംഗങ്ങളുടേയും ഭൂമിയുടെ പട്ടയം റദ്ദാക്കിയ സബ് കലക്ടറുടെ നടപടിക്കെതിരെ നല്‍കിയ അപ്പീലില്‍ എംപിക്കും കുടുംബാംഗങ്ങള്‍ക്കും നോട്ടീസ്. ഇടുക്കി ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുലാണ് നോട്ടീസയച്ചത്. അപ്പീലിനെ ന്യായീകരിക്കുന്ന ഭൂമി സംബന്ധിച്ച രേഖകള്‍ ഫെബ്രുവരി 6ന് കലക്ട്രേറ്റില്‍ ഹാജരാക്കാനാണ് നോട്ടീസ്.ജോയ്സ് ജോര്‍ജ് എംപിക്കും കുടുംബാംഗങ്ങള്‍ക്കും പുറമെ അപ്പീല്‍ നല്‍കിയ മറ്റ് രണ്ടുപേര്‍ക്കുമെതിരെയും നോട്ടീസയച്ചിട്ടുണ്ട്. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ലെന്നു കാട്ടിയാണ് ജോയ്സ് ജോര്‍ജ് എംപിയും കുടുംബാംഗങ്ങളും അപ്പീല്‍ നല്‍കിയത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News