കൊച്ചി കവർച്ചാ പരമ്പര: പ്രതികളെ തൃപ്പുണിത്തുറയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Update: 2018-05-14 11:07 GMT
കൊച്ചി കവർച്ചാ പരമ്പര: പ്രതികളെ തൃപ്പുണിത്തുറയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
Advertising

കൊച്ചിയിലെ കവർച്ച പരമ്പര കേസിൽ പിടിയിലായ പ്രതികളെ തൃപ്പുണിത്തുറയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കവർച്ച നടന്ന തൃപ്പൂണിത്തുറയിലെ വീട്ടിലും പരിസരത്തും..

കൊച്ചിയിലെ കവർച്ച പരമ്പര കേസിൽ പിടിയിലായ പ്രതികളെ തൃപ്പുണിത്തുറയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കവർച്ച നടന്ന തൃപ്പൂണിത്തുറയിലെ വീട്ടിലും പരിസരത്തും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കവർച്ചാ പരമ്പരയിൽ ഉൾപ്പെട്ട ഒരാൾ കൂടി ഇന്ന് പിടിയിലായി.

Full View

എറണാകുളം പുല്ലേപ്പടിയിലും തൃപ്പുണിത്തുറയിലുമായി ഡിസംബർ 15, 16 തീയതികളിലായാണ് മോഷണ പരമ്പര അരങ്ങേറിയത്. സംഭവത്തിൽ അറസ്റ്റിലായ മ ഡെൽഹി സംഘത്തെ ഇന്ന് പുലർച്ചയാണ് കൊച്ചി യിലെത്തിച്ചത്. ദില്ലിയിൽ വച്ച് പിടികൂടിയ ഷെഹ്സാദ്, അർഷാദ്, റോണി എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെയാണ് പോലീസ് തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിലെത്തിച്ചത്. മുഖ്യ ആസൂത്രകൻ നസീർഖാന്റെ മരുമകൻ ഷമീമാണ് ഇന്ന് ബെംഗളൂരുവിൽ പിടിയിലായത്.

ഡിസംബർ 15ന് പുലർച്ചെ എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം ഇസ്മയിലിന്റെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറിയ സംഘം അഞ്ചുപവൻ സ്വർണം കവർന്നിരുന്നു. പിറ്റേന്ന് തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് കുമാറിനെ തലയ്ക്കടിച്ച് വീഴ്ത്തി വീട്ടുകാരെ കെട്ടിയിട്ട് 50 പവൻ സ്വർ‍ണവും ഇരുപതിനായിരം രൂപയുമാണ് സംഘം കവർന്നത്. കവർച്ചയ്ക്കൊടുവിൽ സമീപത്തെ റെയിൽവെ ട്രാക്ക് വഴി രക്ഷപ്പെട്ട സംഘത്തെ തേടി നിരവധി സിസിടിവി ദൃശ്യങ്ങളും ഒരു കോടിയോളം ഫോണ്‍ കോളുകളും പൊലീസ് പരിശോധിച്ചിരുന്നു. ഇതിനൊടുവിൽ കിട്ടിയ വിവരങ്ങളാണ് ദില്ലി സംഘത്തിലേക്ക് പൊലീസിനെ നയിച്ചത്.പിടിയിലായവരിൽ നിന്ന് മോഷണമുതലും കണ്ടെത്തിയിട്ടുണ്ട്12 അംഗ സംഘത്തിലെ എട്ട് പേരെയാണ് ഇനി പിടികൂടാനുള്ളത്. മുഖ്യ ആസൂത്രകൻ നൂർഖാനെ സമ്പസിച്ച് പോലീസ് വ്യക്തമായ വിവരം ലഭ്യമായിട്ടില്ല.

Tags:    

Similar News