പുതുപ്പള്ളി പിടിക്കാൻ മുതിർന്ന നേതാക്കളെ രം​ഗത്തിറക്കാൻ തീരുമാനിച്ച് സിപിഎം

ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാട് പാർട്ടി നേതൃത്വത്തെ ജെയ്ക്ക് അറിയിച്ചിട്ടുണ്ടെന്നാണ് സൂചന

Update: 2026-02-11 09:07 GMT

കോട്ടയം: പുതുപ്പള്ളി പിടിക്കാൻ മുതിർന്ന നേതാക്കളെ രം​ഗത്തിറക്കാൻ തീരുമാനിച്ച് സിപിഎം. മുതിർന്ന നേതാക്കളായ സുഭാഷ് വർ​ഗീസും റെജി സക്കറിയയുമാണ് സിപിഎം പരി​ഗണനിയിൽ ഉള്ളത്. മുതിർന്ന നേതാക്കളായ ഇരുവർക്കും മണ്ഡലത്തിൽ ഉള്ള ബന്ധങ്ങൾ അനുകൂല ഘടകമാവുമെന്നാണ് സിപിഎം വിലയിരുത്തൽ. ജെയ്ക്ക് സി. തോമസ് ഇത്തവണ മത്സരിക്കാനിടയില്ല.

സിപിഎം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് വ‍ർ​ഗീസിനാണ് പ്രഥമപരി​ഗണന. മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ ഉയർത്തി നടത്തിയ സമരങ്ങളുടെ മുൻ നിരയിൽ സുഭാഷ് വർ​ഗീസുണ്ടായിരുന്നു. വർ​ഗ ബഹുജന സംഘടന പ്രവർത്തനത്തിലൂടെ മണ്ഡലത്തിൽ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും തെരഞ്ഞെടുപ്പിൽ ​ഗുണം ചെയ്യുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. സിപിഎം ജില്ല സെക്രട്ടേറിയേറ്റ് അം​ഗമാണ് പരി​ഗണിക്കപ്പെടുന്ന രണ്ടാമത്തെ പേരുകാരനായ റെജി സക്കറിയ. എംജി യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായ റെജി സക്കറിയ പുതുപ്പള്ളി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വഹിക്കുന്നുണ്ട്.

Advertising
Advertising

2016 ലും 2021 ലും ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറച്ച ജെയ്ക്ക് സി.തോമസ് ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനോട് 35000 ൽ പരം വോട്ടുകൾക്ക് തോറ്റിരുന്നു. ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാട് പാർട്ടി നേതൃത്വത്തെ ജെയ്ക്ക് അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. 2023 ൽ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായ അനുകൂല സാഹചര്യം നിലവിൽ ഇല്ല എന്നാണ് എൽഡിഎഫ് വിലയിരുത്തൽ. തദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ട് വ്യത്യാസം പതിനാലായിരമായി കുറഞ്ഞെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. ശക്തമായ മത്സരത്തിലൂടെ ജയിച്ച് കയറാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News