പാലായില്‍ എല്‍ഡിഎഫിന് വോട്ടഭ്യര്‍ത്ഥിച്ച് പി സി ജോര്‍ജ്

Update: 2018-05-14 21:21 GMT
Editor : admin
പാലായില്‍ എല്‍ഡിഎഫിന് വോട്ടഭ്യര്‍ത്ഥിച്ച് പി സി ജോര്‍ജ്

പൂഞ്ഞാറില്‍ പിന്തുണ കിട്ടാനുള്ള തന്ത്രമെന്ന് എല്‍ഡിഎഫ്

Full View

യുഡിഎഫിലും എല്‍ഡിഎഫിലും ഇല്ലാത്ത പി.സി ജോര്‍ജ് പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വോട്ട് തേടി പ്രചരണത്തിനിറങ്ങി. ഒരു പാര്‍ട്ടിയുടെയും ബാനറില്ലാതെ സംഘടിപ്പിച്ച പൊതുയോഗത്തില്‍ എല്‍ഡിഎഫ് നേതാക്കളോ മാണി സി കാപ്പനോ പങ്കെടുത്തില്ല. പൂഞ്ഞാറിലേ ഇടത് വോട്ടു പ്രതീക്ഷിച്ചുള്ള നാടകമാണ് പിസി ജോര്‍ജിന്റേതെന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ് നേത്യത്വം.

കെ.എം മാണി വിരുദ്ധരായ കോണ്‍ഗ്രസ് നേതാക്കളെ ഒപ്പം കൂട്ടിയാണ് പി സി ജോര്‍ജ് മാണി സി കാപ്പനായി സ്റ്റേജ് കെട്ടി വോട്ട് തേടിയത്.

Advertising
Advertising

പക്ഷേ പി സി ജോര്‍ജ്ജ് സംഘടിപ്പിച്ച വേദിയില്‍ പേരിന് പോലും എല്‍ഡിഎഫില്‍ നിന്നും ആരും ഉണ്ടായിരുന്നില്ല. ജോര്‍ജ് സ്വന്തം ഇഷ്ടപ്രകാരം നടത്തിയ പരിപാടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ് നേതാക്കള്‍. മാണി സി കാപ്പന് വേണ്ടി വോട്ട് ചോദിച്ച വേദിയില്‍ പൂഞ്ഞാറില്‍ കെ.എം മാണി സഹായിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.

ഭരണങ്ങാനം, തലപ്പുലം പഞ്ചായത്തിലുള്ള പി സി ജോര്‍ജിന്റെ അനുയായികളുടെ വോട്ട് ലഭിക്കുന്നത് ഗുണമായതിനാല്‍ പി സിയുടെ പിന്തുണയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതിരിയ്ക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News