പരിക്കേറ്റ വിദ്യാര്‍ഥികളുടെ പരാതി രേഖപെടുത്താതെ ആശുപത്രി അധികൃതര്‍ പോലീസുമായി ഒത്തുകളിക്കുന്നുവെന്ന് ആക്ഷേപം

Update: 2018-05-17 12:55 GMT
Editor : admin
പരിക്കേറ്റ വിദ്യാര്‍ഥികളുടെ പരാതി രേഖപെടുത്താതെ ആശുപത്രി അധികൃതര്‍ പോലീസുമായി ഒത്തുകളിക്കുന്നുവെന്ന് ആക്ഷേപം

വൂണ്ട് സര്‍ട്ടിഫിക്കറ്റ് ആവശ്യപെട്ട് അപേക്ഷ നല്‍കിയപ്പോഴാണ് 25 വിദ്യാര്‍ഥികളില്‍ ഒന്‍പത് പേരുടെ പരിക്ക് വിവരങ്ങള്‍ രേഖപെടുത്തിയിട്ടില്ലെന്ന് വ്യക്തമായത്. ഇതില്‍ അഞ്ച് പേര്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികളാണ്

ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കഴിഞ്ഞയാഴ്ച്ച ഹെഡ്‌പോസ്റ്റാഫീസിലേക്ക് എസ്.ഐ.ഒ നടത്തിയ മാര്‍ച്ചിനിടെ അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ പരിക്ക് സംബന്ധിച്ച പരാതി ആശുപത്രി അധികൃതര്‍ മുക്കിയയാതി ആക്ഷേപം. രാവിലെ 11 മണിക്ക് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ വൈകീട്ട് ആഞ്ച് മണിയോടെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് കൊണ്ടുവന്നിരുന്നു. ഇവരുടെ വൂണ്ട് സര്‍ട്ടിഫിക്കറ്റ് ആവശ്യപെട്ട് അപേക്ഷ നല്‍കിയപ്പോഴാണ് 25 വിദ്യാര്‍ഥികളില്‍ ഒന്‍പത് പേരുടെ പരിക്ക് വിവരങ്ങള്‍ രേഖപെടുത്തിയിട്ടില്ലെന്ന് വ്യക്തമായത്. ഇതില്‍ അഞ്ച് പേര്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികളാണ്. മറ്റ് നാല് പേര്‍ക്കും പോലീസ് ലാത്തിചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. സി.ഐ പ്രമോദ് പോലീസ് വാഹനത്തില്‍ വെച്ച് മര്‍ദ്ദിച്ച എസ്.ഐ.ഒ ജില്ലാ സെക്രട്ടറി സജീര്‍ എടച്ചേരിയുടെതും ഇതില്‍ ഉള്‍പെടും. ഈ വിദ്യാര്‍ഥികള്‍ കോടതിയിലും പരാതി ആവര്‍ത്തിക്കുകയും മജിസ്‌ട്രേറ്റ് രേഖപെടുത്തുകയും ചെയ്തിരുന്നു. സജീര്‍ അടക്കമുള്ളവരെ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിറ്റേ ദിവസവും ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ ഹാജറാക്കിയിരുന്നു.

Advertising
Advertising

Full View


ജുവൈനല്‍ നിയമങ്ങള്‍ ലംഘിച്ചു എന്നടക്കമുള്ള പരാതി നിലനില്‍ക്കെയാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ പരിക്ക് വിവരങ്ങള്‍ അടക്കം ആശുപത്രി അധികൃതര്‍ രേഖപെടുത്താതിരുന്നത് പുറത്തായിരിക്കുന്നത്. പോലീസുമായി ഡോക്ടടര്‍മാര്‍ ഒത്ത് കളിച്ചതാണെന്ന് എസ്.ഐ.ഒ പറഞ്ഞു. സി ഐ പ്രമോദ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഗുരുതരമായ പരാതി നിലനില്‍ക്കെ ആശുപത്രി അധികൃതരുമായി പോലീസ് നടത്തിയ ഗൂഢാലോചനയാണിതെന്ന് എസ് ഐ ഒ സംസ്ഥാന സെക്രട്ടറി ശംസീര്‍ ഇബ്രാഹീം ആരോപിച്ചു. ഡോ. അനസ് കുന്നുമ്മല്‍, ഡോ.ജിഷ എന്നിവരാണ് പ്രവര്‍ത്തകരെ പരിശോധിച്ചത്. കേസില്‍ ഒന്നാം പ്രതിയായി പോലീസ് ചേര്‍ത്ത എസ് ഐ ഒ നേതാവ് സഈദിനെ വൈകീട്ട് അഞ്ച് മണിക്കും അടുത്തയാളെ 5.25 നും പരിശോധിച്ചതായി ആശുപത്രിയില്‍ റെക്കോര്‍ഡില്‍ പറയുന്നുണ്ട്. അതിന് ശേഷമാണ് മൈനര്‍ വിദ്യാര്‍ഥികളെ പരിശോധിച്ചത്. എന്നാല്‍ ആശുപത്രി രേഖയില്‍ അതില്ല. 7.10 നാണ് അടുത്തയാളെ പരിശോധിച്ചതായി രേഖപെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളോട് പകപോക്കല്‍ സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. വിദ്യാര്‍ഥികളുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയില്‍ നല്‍കിയ അപേക്ഷയും ഇതിന്റെ തുടര്‍ച്ചയാണ്. സംഘപരിവാര്‍ താല്‍പര്യം സംരക്ഷിക്കാനുള്ള കസബ സി ഐ പ്രമോദിന്റെ ശ്രമമാണ് ഇതിന് പിന്നില്‍. പോലീസിന്റെ നിയമലംഘനങ്ങളെയും അതിക്രമങ്ങളെയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ശംസീര്‍ ഇബ്രാഹീം വ്യക്തമാക്കി. കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപെട്ട് എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് നഈം ഗഫൂര്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News