മൂന്ന് സ്വാശ്രയ കോളേജുകളിലെ നാന്നൂറ് വിദ്യാര്‍ത്ഥികളുടെ ഭാവി ഇന്നറിയാം
അംഗീകാരം ലഭിക്കും മുമ്പ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന കാരണം പറഞ്ഞായിരുന്നു പ്രവേശം കോടതി റദ്ദാക്കിയത്
മൂന്ന് സ്വശ്രയ കോളേജുകളില്‍ പ്രവേശം നേടിയ നാന്നൂറ് വിദ്യാര്‍ത്ഥികളുടെ ഭാവി ഇന്നറിയാം. വിദ്യാര്‍ത്ഥികളുടെ പ്രവേശം റദ്ദാക്കിയ ഉത്തരവിനെതിരെ തൊടുപുഴ അല്‍ അസ്ഹര്‍,അടൂര്‍ മൗണ്ട് സിയോണ്‍, ഡിഎം വയനാട് എന്നീ സ്ഥാപനങ്ങള്‍ നല്‍കിയ ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.
അംഗീകാരം ലഭിക്കും മുമ്പ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന കാരണം പറഞ്ഞായിരുന്നു പ്രവേശം കോടതി റദ്ദാക്കിയത്. അതേസമയം അംഗീകാരം നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിയാണോയെന്ന കാര്യമായിരിക്കും സുപ്രിം കോടതി ഇന്ന് പരിശോധിക്കുക. അംഗീകാരം നല്‍കാന്‍ ഉത്തരവിടുകയാണെങ്കില്‍, വിദ്യാര്‍ത്ഥികളുടെ പ്രവേശനവും കോടതി ശരിവെച്ചേക്കും.