തലശ്ശേരി, കോടിയേരി മേഖലയില്‍ വീണ്ടും സി.പി.എം - ബി.ജെ.പി സംഘര്‍ഷം

Update: 2018-05-21 13:01 GMT
തലശ്ശേരി, കോടിയേരി മേഖലയില്‍ വീണ്ടും സി.പി.എം - ബി.ജെ.പി സംഘര്‍ഷം
Advertising

ജില്ലയിലെ അക്രമബാധിത പ്രദേശങ്ങളില്‍ ബി.ജെ.പി കേന്ദ്രസംഘം സന്ദര്‍ശനം നടത്തി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് കോടിയേരി കല്ലില്‍ താഴെ, ഇളയില്‍ പീടിക മേഖലകളില്‍ സംഘര്‍ഷം ഉണ്ടായത്

Full View

തലശ്ശേരി കോടിയേരി മേഖലയില്‍ വീണ്ടും സി.പി.എം - ബി.ജെ.പി സംഘര്‍ഷം. ഇരുവിഭാഗങ്ങളുടെയും വീടുകള്‍ക്ക് നേരെ ബോംബേറ്. സംഘര്‍ഷത്തില്‍ ഒരു സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

ജില്ലയിലെ അക്രമബാധിത പ്രദേശങ്ങളില്‍ ബി.ജെ.പി കേന്ദ്രസംഘം സന്ദര്‍ശനം നടത്തി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് കോടിയേരി കല്ലില്‍ താഴെ, ഇളയില്‍ പീടിക മേഖലകളില്‍ സംഘര്‍ഷം ഉണ്ടായത്. ബി.എം.എസ് നേതാവ് ലതേഷ്, സി.പി.എം കോടിയേരി നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അംഗം കെ.വി വിജേഷ്, സി.പി.എം പ്രവര്‍ത്തകന്‍ എം.വി രതീഷ് എന്നിവരുടേതടക്കം നിരവധി വീടുകള്‍ക്ക് നേരെയും അക്രമമുണ്ടായി. ബി.എം.എസ് നേതാവ് ലതേഷിന്റെ വീടിനു നേരെ ഉണ്ടായ ബോംബേറില്‍ ലതേഷിന്റെ മാതാപിതാക്കള്‍ക്ക് പരിക്കേറ്റു. ഇവരെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകരായ അനില്‍കുമാര്‍, രാജേന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരുടെ വീടുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News