കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

Update: 2018-05-21 00:03 GMT
Editor : admin

ഒരു മാസത്തിനകം സിബിഐ കേസ് ഏറ്റെടുക്കണം. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ നല്‍കിയ ഹരജിയലാണ് ഹൈക്കോടതി ഉത്തരവ്

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഒരു മാസത്തിനകം സിബിഐ കേസ് ഏറ്റെടുക്കണം. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സിബിഐ നിലപാട്.

Full View

കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കീടനാശിനി, മീതൈല്‍ ആല്‍ക്കഹോള്‍ എന്നിവയുടെ സാന്നിധ്യം ആന്തരീകാവയവ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൊലപാതകസാധ്യത തള്ളാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. എന്നാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

Advertising
Advertising

കലാഭവന്‍ മണിക്ക് ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അതിനാല്‍ ആന്തര‌ികാവയവ പരിശോധനയില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ട് വന്നതിന് ശേഷമേ കേസ് ഏറ്റെടുക്കാനാവു. കേസില്‍ പൊലിസ് എഫ്ഐആറ്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും കുറ്റകൃത്യം നടന്നതായി കണ്ടെത്താനായില്ല. മാത്രവുമല്ല നിരവധി കേസുകള്‍ സിബിഐയുടെ മുന്നില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും അതിനാല്‍ കേസ് ഏറ്റെടുക്കുക പ്രായോഗികമല്ലെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് കൈമാറി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും സിബിഐ പ്രതികരിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിബിഐ വാദം തള്ളിയ ഹൈക്കോടതി ഒരു മാസത്തിനകം കേസ് ഏറ്റെടുക്കാന്‍ സിബിഐക്ക് ഉത്തരവ് നല്‍കിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News