കോടതിവിധിയോടെ ബെഹ്റക്ക് പൊലീസ് മേധാവിയായി തുടരാനാവില്ല: സെന്‍കുമാര്‍

Update: 2018-05-21 16:55 GMT
കോടതിവിധിയോടെ ബെഹ്റക്ക് പൊലീസ് മേധാവിയായി തുടരാനാവില്ല: സെന്‍കുമാര്‍

കോടതി വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കാന്‍ സര്‍ക്കാരിന് ധൈര്യം ഉണ്ടാവില്ലെന്ന് ടി പി സെന്‍കുമാര്‍ മീഡിയവണിനോട്

സുപ്രീംകോടതി ഉത്തരവോടെ സാങ്കേതികമായി ലോക്നാഥ് ബെഹ്റക്ക് പൊലീസ് മേധാവി സ്ഥാനത്ത് ഇരിക്കാനാവില്ലെന്ന് ടി പി സെന്‍കുമാര്‍ മീഡിയവണിനോട്. രമണ്‍ ശ്രീവാസ്തവ എന്താണെന്ന് തനിക്കും താനെന്താണെന്ന് ശ്രീവാസ്തവക്കും അറിയാവുന്നതിനാല്‍ ഉപദേശകനെ കൊണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന പരിഹാസവും സെന്‍കുമാര്‍ നടത്തി. കോടതി വിധിക്കെതിരെ റിവ്യൂ ഹരജിയുമായി പോകാന്‍ സര്‍ക്കാരിന് ധൈര്യം ഉണ്ടാവില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

Advertising
Advertising

Full View

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് എത്തിയാലും മുന്‍ നിലപാടുകളില്‍ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് ടി പി സെന്‍കുമാറിന്‍റെ വാക്കുകള്‍‍. റിവ്യു ഹരജി പോകാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടാകില്ല. പോയാല്‍ കാലതാമസം മാത്രമല്ല മറ്റ് പലതും സര്‍ക്കാരിന് കിട്ടും. വ്യാജരേഖ ചമച്ച നളിനി നെറ്റോക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സെന്‍കുമാര്‍ പറഞ്ഞു.

Tags:    

Similar News