കാരുണ്യപാതയില്‍ നല്ല ഇടയന്റെ വൃക്കദാനം

Update: 2018-05-21 20:50 GMT
Editor : admin
കാരുണ്യപാതയില്‍ നല്ല ഇടയന്റെ വൃക്കദാനം

മതസൌഹാര്‍ദത്തിന്റെയും കരുണയുടെയും പുതിയ പാത തുറക്കാനാണ് ആഗ്രഹമെന്ന് ബിഷപ്പ് ജേക്കബ് മുരിക്കന്‍ പറഞ്ഞു

Full View

നിര്‍ധനനായ രോഗിക്ക് വൃക്കദാനം ചെയ്യാന്‍ തയ്യാറായി പാല രൂപതയുടെ സഹായ മെത്രാന്‍. തന്റെ പ്രവൃത്തിയിലൂടെ മതസൌഹാര്‍ദത്തിന്റെയും കരുണയുടെയും പുതിയ പാത തുറക്കാനാണ് ആഗ്രഹമെന്ന് ബിഷപ്പ് ജേക്കബ് മുരിക്കന്‍ പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷമായി വൃക്ക രോഗത്താല്‍ വലയുന്ന നിര്‍ധനനായ യുവാവ് സൂരജിന് കൈത്താങ്ങായാണ് സഹായമെത്രാന്‍ എത്തിയത്. ദൈവദൂതന്റെ സന്ദേശം പോലെയാണ് സഹായ മെത്രാന്റെ വിളിയെത്തിയത്. കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരനും കോട്ടക്കല്‍ സ്വദേശിയുമായ ഇ സൂരജ് ഒന്നര വര്‍ഷമായി നിരന്തരം ഡയാലിസിസ് നടത്തി വരികയാണ്. അച്ഛനും അനുജനും മരിച്ച് പോയ സൂരജിന് അസുഖ ബാധിതതയായ അമ്മയും ഭാര്യയുമാണ് തുണ.

Advertising
Advertising

കിഡ്നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയില്‍ സൂരജ് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതറിഞ്ഞാണ് 2012ല്‍ പാലാ രൂപതയുടെ സഹായ മെത്രാനായ ജേക്കബ് മുരിക്കന്‍ ജീവിച്ചിരിക്കേ തന്നെ വൃക്ക നല്‍കാന്‍ സന്‍മനസ്സ് കാട്ടിയത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഓതറൈസേഷന്‍ കമ്മിറ്റി കിഡ്നി ദാനം ചെയ്യാന്‍ ബിഷപ്പ് ജേക്കബ് മുരിക്കന് അനുവാദം നല്‍കി. ജൂണ്‍ 1ന് എറണാകുളത്തെ ലേക്‌ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കരുണയുടെ വര്‍ഷം എന്ന ആഹ്വാനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് ഈ നല്ലിടയന്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News