89 വോട്ടിന് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടു

Update: 2018-05-22 09:39 GMT
Editor : admin
89 വോട്ടിന് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടു

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍‌ ബിജെപിയുടെ കെ സുരേന്ദ്രനെയാണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി പിബി അബ്ദുള്‍ റസാഖ് മറികടന്നത്

Full View

തീപ്പാറുന്ന പോരാട്ടത്തിനൊടുവില്‍ മഞ്ചേശ്വരത്തെ ജനവിധി യുഡിഎഫിന് അനുകൂലം. ബിജെപിയുടെ കെ സുരേന്ദ്രനെ 89 വോട്ടുകള്‍ക്ക് കീഴടക്കി പിബി അബ്ദുള്‍ റസാഖാണ് യുഡിഎഫിനായി മണ്ഡലത്തില്‍ വെന്നിക്കൊടി നാട്ടിയത്. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ലീഡ് നേടിയ സുരേന്ദ്രന്‍ പിന്നീട് പിന്നോട്ട് പോയെങ്കിലും അവസാന റൌണ്ടുകളില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. ഒരു റൌണ്ട് വോട്ട് മാത്രം എണ്ണാനിരുന്നപ്പോള്‍ ബിജെപിയുടെ ശക്തി കേന്ദ്രമെന്ന നിലയില്‍ അണികള്‍ വിജയം ഉറപ്പിക്കിക്കുകയും ചെയ്തു. എന്നാല്‍ അവസാനം നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും അബ്ദുള്‍ റസാഖ് മണ്ഡലം നിലനിര്‍ത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News