മലയാള നോവൽ സാഹിത്യത്തിലെ ആദ്യ 3ഡി കവർ; ഷാജി മഠത്തിലിന്റെ നോവൽ ലിംക ബുക്കിൽ

Update: 2018-05-24 03:33 GMT
Editor : Muhsina
മലയാള നോവൽ സാഹിത്യത്തിലെ ആദ്യ 3ഡി കവർ; ഷാജി മഠത്തിലിന്റെ നോവൽ ലിംക ബുക്കിൽ
Advertising

പ്രവാസി എഴുത്തുകാരൻ ഷാജി മഠത്തിലിന്റെ 'പാതിരപ്പാട്ടിലെ തേൻനിലാപക്ഷികൾ' എന്ന ആദ്യ നോവൽ ലിംക ബുക്ക് ഓഫ് റെക്കാഡിൽ ഇടം നേടി. മലയാള നോവൽ സാഹിത്യത്തിൽ..

പ്രവാസി എഴുത്തുകാരൻ ഷാജി മഠത്തിലിന്റെ 'പാതിരപ്പാട്ടിലെ തേൻനിലാപക്ഷികൾ' എന്ന ആദ്യ നോവൽ ലിംക ബുക്ക് ഓഫ് റെക്കാഡിൽ ഇടം നേടി. മലയാള നോവൽ സാഹിത്യത്തിൽ ആദ്യമായി 3ഡി കവർപേജ് പുറത്തിറക്കിയതിനാണ് ലിംക ബുക്കിന്റെ 2016-17 എഡിഷനിലെ സാഹിത്യ വിഭാഗത്തിൽ പുസ്തകം ഇടം നേടിയിരിക്കുന്നത്.

ദോഹയിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ഷാജിയുടെ ആദ്യ നോവലാണ് പാതിരപ്പാട്ടിലെ തേൻനിലാപ്പക്ഷികൾ. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച നോവലിൽ മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഒരുപറ്റം മനുഷ്യരുടെ ജീവിതകഥകൾ അവരുടെ ചുറ്റുപാടുകളോടെ അടർത്തിയെടുത്ത് അവതരിപ്പിച്ചിരിക്കുകയാണ.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News