എജ്യൂക്യാച്ച് സംസ്ഥാനതല ഉദ്ഘാടനം താനൂരില്‍ നടന്നു

Update: 2018-05-25 00:03 GMT
Editor : Subin
എജ്യൂക്യാച്ച് സംസ്ഥാനതല ഉദ്ഘാടനം താനൂരില്‍ നടന്നു
Advertising

ദുരിതമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കുകയെന്നത് സമൂഹത്തിന്റെ ഔദാര്യമല്ല, ബാധ്യതയാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് പറഞ്ഞു.

ദരിദ്ര പിന്നാക്ക മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരങ്ങള്‍ വിതരണം ചെയ്യുന്ന പീപ്പിള്‍സ് ഫൗണ്ടേഷന്റെ പദ്ധതിയായ എജ്യൂക്യാച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം താനൂരില്‍ നടന്നു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

ദുരിതമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കുകയെന്നത് സമൂഹത്തിന്റെ ഔദാര്യമല്ല, ബാധ്യതയാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് പറഞ്ഞു. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പ്രാദേശിക ഘടകങ്ങളുടെ സഹകരണത്തോടെ 5000 വിദ്യാര്‍ഥികള്‍ക്കാണ് പഠന കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പീപ്ള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി മുജീബുറഹ്മാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് 143 കേന്ദ്രങ്ങളില്‍ സ്‌കൂള്‍ കിറ്റുകളുടെ വിതരണം നടക്കും.

Full View
Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News