മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ റവന്യൂമന്ത്രി ഉത്തരവിട്ടു

Update: 2018-05-25 11:36 GMT
Editor : admin
മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ റവന്യൂമന്ത്രി ഉത്തരവിട്ടു

.മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി മന്ത്രിയ കയ്യേറിയെന്ന ദേവസ്വംഭാരവാഹികളുടെ പരാതിയിലാണ് അന്വേഷണ ഉത്തരവ്.പരാതി പരിശോധിച്ചതിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് സിഎ ലതയോട് റവന്യൂമന്ത്രി ......

ഗാതഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉത്തരവിട്ടു.കുട്ടനാട്ടിലെ മാത്തൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള 34 ഏക്കര്‍ ഭൂമി തോമസ് ചാണ്ടി കയ്യേറിയെന്ന പരാതിയാണ് അന്വേഷിക്കുക.ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സിഎ ലതക്കാണ് അന്വേഷണ ചുമതല.അതേസമയം ഭൂമി കയ്യേറ്റ ആരോപണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ ഇന്ന് റവന്യൂ വകുപ്പിന് സമര്‍പ്പിക്കും.

Advertising
Advertising

Full View

നിരവധി ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന തോമസ് ചാണ്ടിയെ കൂടുതല്‍ പ്രതിരോധിത്താലാക്കുന്നതാണ് റവന്യൂ മന്ത്രിയുടെ അന്വേഷണ ഉത്തരവ്.മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി മന്ത്രിയ കയ്യേറിയെന്ന ദേവസ്വംഭാരവാഹികളുടെ പരാതിയിലാണ് അന്വേഷണ ഉത്തരവ്.പരാതി പരിശോധിച്ചതിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് സിഎ ലതയോട് റവന്യൂമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.എന്നാല്‍ ആരോപണം മന്ത്രി നിഷേധിച്ചു.

മാത്തൂര്‍ കുടുംബക്കര്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് മന്ത്രിയുടെ കാഞ്ഞൂര്‍ കുടുംബത്തിന് ഭൂമി കൈമാറിയതാണന്നാണ് വിശദീകരണം.അതേസമയം മന്ത്രി ഭൂമി കയ്യേറിയെന്ന മറ്റൊരു ആരോപണം സംബന്ധിച്ച റിപ്പോര്‍ട്ട് ആലപ്പുഴ കലക്ടര്‍ ഇന്ന് റവന്യൂവകുപ്പിന് നല്‍കും.പ്രാഥമിക റിപ്പോര്‍ട്ടില്‍ മന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയെങ്കിലും ഇന്ന് സമര്‍പ്പിക്കുന്ന വിശദമായ റിപ്പോര്‍ട്ടില്‍ മന്ത്രിക്കെതിരായ കണ്ടത്തലുകളുണ്ടന്നാണ് വിവരം.തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ആലപ്പുഴ നഗരസഭാ കൌണ്‍സിലിന്റെ യോഗവും ഇന്ന് ചേരുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News