'പാകിസ്താനിലേക്ക് പോടാ' പരാമര്‍ശം മുഹമ്മദ് റിയാസ് പൊലീസില്‍ പരാതി നല്‍കി

Update: 2018-05-26 09:00 GMT
Editor : admin
'പാകിസ്താനിലേക്ക് പോടാ' പരാമര്‍ശം മുഹമ്മദ് റിയാസ് പൊലീസില്‍ പരാതി നല്‍കി
Advertising

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കോലീബി സഖ്യത്തെക്കുറിച്ചുള്ള മുഹമ്മദ് റിയാസിന്റെ പരാമര്‍ശമാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്.

Full View

ചാനല്‍ ചര്‍ച്ചക്കിടെ ഡിവൈഎഫ്‌ഐ നേതാവിനോട് പാകിസ്താനിലേക്ക് പോകാനാവശ്യപ്പെട്ട സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് പൊലീസില്‍ പരാതി. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം അഡ്വ പിഎ മുഹമ്മദ് റിയാസാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ വിവാദ പരാമര്‍ശം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കോലീബി സഖ്യത്തെക്കുറിച്ചുള്ള മുഹമ്മദ് റിയാസിന്റെ പരാമര്‍ശമാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റിയാസിനോട് പാകിസ്താനില്‍ പോകാന്‍ ആവശ്യപ്പെടുകയും റിയാസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ടാണ് റിയാസ് വെള്ളയില്‍ പൊലീസില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ സ്വമേധയാ കേസെടുക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും ആക്ഷേപമുണ്ട്. റിയാസിന്റെ പരാതിയില്‍ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാറിന്റെ നിലപാടും ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. വിഷയം തെരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കാനാണ് സിപിഎം തീരുമാനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News