ഒമാന്‍ യുവതിയുടെ ഗര്‍ഭപാത്രത്തില്‍നിന്നും 191 മുഴകള്‍ പുറത്തെടുത്തു
കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയില്‍വെച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്...
ഒമാന്‍ പൌരയുടെ ഗര്‍ഭപാത്രത്തില്‍നിന്നും 191 മുഴകള്‍ പുറത്തെടുത്തു. കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയില്‍വെച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ലോകത്തുതനെ ആദ്യമായാണ് ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍നിന്നും ഇത്രയധികം മുഴകള്‍ പുറത്തെടുക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നാല് മണികൂര്‍കൊണ്ട് 8 അംഗ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
താക്കോല്‍ദ്വാര ശസ്ത്രക്രിയയായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ മുഴകളുടെ എണ്ണം കൂടുതലാണെന്ന് കണ്ടെത്തിയതോടെ സാധാരണ ശസ്ത്രക്രിയ നടത്തി. 34 വയസുള്ള യുവതിയുടെ ഗര്‍ഭപ്രാതം നീക്കംചെയ്യാതെയുഉള്ള ശസ്ത്രക്രിയ ഏറെ സങ്കീര്‍ണമായിരുന്നു. 191 മുഴകള്‍ ഗര്‍ഭപാത്രത്തില്‍നിന്നും നീക്കം ചെയ്യുന്നത് ലോകത്തെ ആദ്യത്തെ സംഭവമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മൂന്ന് കുട്ടികളുടെ അമ്മയായ യുവതിക്ക് യുവതിക്ക് മൂന്ന് ദിവസത്തിനുശേഷം ആശുപത്രിവിടാം.