കട്ടപ്പനയില്‍ അനധികൃത ഗ്യാസ് ഏജന്‍സി

Update: 2018-05-27 00:29 GMT
കട്ടപ്പനയില്‍ അനധികൃത ഗ്യാസ് ഏജന്‍സി

ഗ്യാസ് ഏജന്‍സിയുടെ മറവിലാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം. ഗ്യാസ് ഏജന്‍സിയുടെ മുന്നിലും തൊട്ടടുത്ത വീടുകളിലുമായി ആയിരക്കണക്കിന് സിലിണ്ടറുകളാണ് സൂക്ഷിച്ചിരിക്കുന്നത്

Full View

നഗരസഭ അനുമതി നിഷേധിച്ച ഏജന്‍സി ഇടുക്കി കട്ടപ്പനയില്‍ അനധികൃതമായി ഗ്യാസ് ഫില്ലിംഗ് യൂണിറ്റ് നടത്തുന്നു. ഗ്യാസ് ഏജന്‍സിയുടെ മറവിലാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം. ഗ്യാസ് ഏജന്‍സിയുടെ മുന്നിലും തൊട്ടടുത്ത വീടുകളിലുമായി ആയിരക്കണക്കിന് സിലിണ്ടറുകളാണ് സൂക്ഷിച്ചിരിക്കുന്നത്. ഒരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് ഇവിടെ ഗ്യാസ് നിറക്കുന്നതും സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതും.

Advertising
Advertising

ഒരു ഗ്യാസ് ഏജന്‍സി തുടങ്ങാന്‍ 9 അനുമതി രേഖകളാണ് വേണ്ടത്. എന്നാല്‍ കട്ടപ്പന നഗരസഭയില്‍ ലൈസന്‍സിനായി ടോട്ടല്‍ ഏജന്‍സി സമര്‍പിച്ച അപേക്ഷയില്‍ ഇതില്‍ പകുതി രേഖകള്‍ പോലുമില്ല. കൊച്ചിയിലെ സര്‍ക്കാര്‍ അതോറിറ്റിയാണ് സുരക്ഷാസംവിധാനങ്ങളുടെ സാക്ഷ്യപത്രം നല്‍കേണ്ടത്. എന്നാല്‍ ടോട്ടല്‍ ഹാജരാക്കിയിരിക്കുന്നത് കട്ടപ്പനയിലെ അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസിന്റെ അനുമതി പത്രം. മതിയായ രേഖകളില്ലാത്തതിനാല്‍ നഗരസഭ ലൈസന്‍സ് നിഷേധിക്കുകയും ചെയ്തു.

ഒട്ടും സുരക്ഷിതമല്ലാതെവാടക കെട്ടിടങ്ങളിലാണ് സിലിണ്ടറുകള്‍ സൂക്ഷിക്കുന്നത്. ഒരു ദിവസം 1,000ത്തോളം സിലണ്ടറുകള്‍ ഏജന്‍സി വിതരണം ചെയ്യുന്നുണ്ട്. ഇതിനെതിരെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്.

Tags:    

Similar News