ജേക്കബ് തോമസ് ആത്മകഥ പ്രസിദ്ധീകരിച്ചതില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

Update: 2018-05-27 07:20 GMT
Editor : admin | admin : admin
ജേക്കബ് തോമസ് ആത്മകഥ പ്രസിദ്ധീകരിച്ചതില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
Advertising

പുസ്തകത്തില്‍ പതിനാലിടങ്ങളില്‍ ചട്ടലംഘനത്തിന് കാരണമായ പരാമര്‍ശങ്ങളുണ്ട്. പുസ്തകത്തിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ ഉപസമിതിയെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍

ജേക്കബ് തോമസ് പുസ്തകം എഴുതിയത് സർക്കാറിൻറ അനുമതി ഇല്ലാതെയാണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്.പുസ്തകത്തിൽ ചട്ടലംഘനത്തിൻറ പരിധിയിൽപെടുന്ന പരാമർശങ്ങളുണ്ടെന്നും ഉളളടക്കത്തിൽ രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ലെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഡിജിപി ജേക്കബ് തോമസിൻറ "സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ" എന്ന പുസ്തകം വിവാദമായ പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയത്.ജേക്കബ് തോമസ് പുസ്തകം എഴുതിയത് സർക്കാറിൻറ അനുമതി ഇല്ലാതെയാണെന്നാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ കണ്ടെത്തൽ.

2016 ഒക്ടോബറിൽ ജേക്കബ് തോമസ് പുസ്തകം എഴുതുന്നതിന് സർക്കാറിനോട് അനുമതി ചോദിച്ചിരുന്നു.ഇതിന് മറുപടിയായി പുസ്തകത്തിൻറ ഉളളടക്കം ഹാജരാക്കണമെന്ന് അന്നത്തെ ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടു.ഉളളടക്കം ഹാജരാക്കത്തതിനാൽ സർക്കാർ ഇതിന് അനുമതി നിഷേധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.പോലീസ് ഉദ്യോഗസ്ഥന് സർവീസിലിരിക്കെ പുസ്തകം എഴുതുന്നതിന് നിയമപ്രശ്നങ്ങളുണ്ട്.ജേക്കബ് തോമസിൻറ പുസ്തകത്തിൽ 14 ഇടത്ത് ചട്ടലംഘനമെന്ന് കണക്കാക്കാവുന്ന പരാമർശങ്ങളുമുണ്ട്.പുസ്തകത്തിൻറ ഉളളടക്കത്തെ കുറിച്ച് കൂടുതൽ പരിശോധന ആവശ്യമാണെന്നും ഇതിനായി ഉപസമിതിയെ വെക്കണമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.പുസ്തകം വിവാദമായതോടെ പ്രസാധന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിൻമാറിയിരുന്നു.ഇതിന് പിന്നാലെ പുസ്തക പ്രകാശനം റദ്ദാക്കുകയും ചെയ്തിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News