ഇന്ധന വില കുതിക്കുന്നു; നികുതി കുറക്കില്ലെന്ന് തോമസ് ഐസക്ക്

Update: 2018-05-27 19:14 GMT

അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരാണ് നികുതി കൂട്ടിയത്.

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയിലുള്ള സംസ്ഥാന നികുതി കുറക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരാണ് നികുതി കൂട്ടിയത്. വില പിടിച്ചുനിര്‍ത്താതെ എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കൂട്ടുനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാംപ് ഡ്യൂട്ടിയില്‍ ജിഎസ്ടിയില്‍ ലയിപ്പിക്കാനുള്ള നീക്കത്തെ കേരളം ശക്തമായി ചെറുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Full View
Tags:    

Similar News