കണ്ണൂരിലെ മലയോര മേഖലയില്‍ വ്യാപക ഉരുള്‍പൊട്ടല്‍

Update: 2018-05-27 06:46 GMT
കണ്ണൂരിലെ മലയോര മേഖലയില്‍ വ്യാപക ഉരുള്‍പൊട്ടല്‍

ആലക്കോട്, ശ്രീകണ്ഠപുരം, ഉളിക്കല്‍ തുടങ്ങിയ മേഖലകളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്

കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ വ്യാപകമായ ഉരുള്‍പൊട്ടല്‍. ആലക്കോട്, ശ്രീകണ്ഠപുരം, ഉളിക്കല്‍ തുടങ്ങിയ മേഖലകളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ആലക്കോട് കാപ്പി മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി. നിരവധി വീടുകള്‍ ഭാഗികമായി നശിച്ചു. ശ്രീകണ്ഠപുരത്ത് ഏക്കര്‍കണക്കിന് കൃഷിയിടം ഒലിച്ചുപോയി. ഉളിക്കല്‍ മേഖലയില്‍ നിരവധി റോഡുകളും തകര്‍ന്നിട്ടുണ്ട്. രണ്ട് ദിവസമായി മലയോരത്ത് വൈദ്യുതി ബന്ധവും താറുമാറായി.

Tags:    

Similar News