ഓട്ടോറിക്ഷ മണ്ണില്‍ താഴ്‍ന്നു; കുഴിയില്‍ നിന്ന് കിട്ടിയത് നന്നങ്ങാടി

Update: 2018-05-27 07:12 GMT
ഓട്ടോറിക്ഷ മണ്ണില്‍ താഴ്‍ന്നു; കുഴിയില്‍ നിന്ന് കിട്ടിയത് നന്നങ്ങാടി

കോഴിക്കോട് പറമ്പില്‍ ബസാറിനടുത്ത് കുന്നത്ത് താഴത്ത് നന്നങ്ങാടികള്‍ കണ്ടെത്തി.

Full View

കോഴിക്കോട് പറമ്പില്‍ ബസാറിനടുത്ത് കുന്നത്ത് താഴത്ത് നന്നങ്ങാടികള്‍ കണ്ടെത്തി. ഓട്ടോറിക്ഷ റോഡില്‍ താഴ്ന്നതിനെത്തുടര്‍ന്ന് മണ്ണ് നീക്കം ചെയ്തപ്പോഴാണ് നന്നങ്ങാടികള്‍ കണ്ടെത്തിയത്. പ്രദേശത്ത് ഉടന്‍ ഖനനം ആരംഭിക്കുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു....

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ കുന്നത്ത് താഴത്ത് ചെമ്മണ്‍ റോഡിന് നടുക്ക് രൂപം കൊണ്ട കുഴിയിലേക്ക് ഓട്ടോറിക്ഷയുടെ ടയര്‍ താഴുകയായിരുന്നു. തുടര്‍ന്ന് മണ്ണ് നീക്കുന്നതിനിടയിലാണ് നന്നങ്ങാടി കണ്ടെത്തിയത്.

Advertising
Advertising

സമീപപ്രദേശങ്ങളിലും നിരവധി നന്നങ്ങാടികള്‍ നേരത്തെ കണ്ടെത്തിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം പുരാവസ്തു വകുപ്പിനെ അറിയിച്ചിരുന്നില്ല.

പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നന്നങ്ങാടിക്കൊപ്പം ചെറിയ മണ്‍കുടങ്ങളും ലഭിച്ചിട്ടുണ്ട്. മഹാശിലായുഗത്തിലേതാണ് ഇതെന്ന് കരുതുന്നു. നന്നങ്ങാടികള്‍ പഴശിരാജ മ്യൂസിയത്തിലേക്ക് മാറ്റി.

പ്രദേശത്ത് വന്‍ തോതില്‍ നന്നങ്ങാടികള്‍ ഉണ്ടെന്ന നിഗമനത്തിലാണ് പുരാവസ്തു വകുപ്പ്. ഇവിടം കേന്ദ്രീകരിച്ച് പഠനം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News