കേരളത്തില്‍ പ്രായമായവരില്‍ മാനസിക പ്രശ്നങ്ങള്‍ കൂടുന്നു

Update: 2018-05-28 07:02 GMT
Editor : Jaisy
കേരളത്തില്‍ പ്രായമായവരില്‍ മാനസിക പ്രശ്നങ്ങള്‍ കൂടുന്നു
Advertising

അറുപത് വയസ്സിനു മുകളിലുള്ളവരില്‍ പലരും നിരവധി മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ്

Full View

കേരളത്തില്‍ പ്രായമായവരില്‍ മാനസിക പ്രശ്നങ്ങള്‍ കൂടുന്നതായി പഠനം. അറുപത് വയസ്സിനു മുകളിലുള്ളവരില്‍ പലരും നിരവധി മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ്. വിഷാദം, മറവി രോഗങ്ങളും ആത്മഹത്യാപ്രവണതയും ഇവര്‍ക്കിടയില്‍ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. നിലവില്‍ കേരളത്തിലെ ജനസംഖ്യയുടെ 17 ശതമാനം പേര്‍ അറുപത് വയസ്സ് കഴിഞ്ഞവരാണ്. അന്‍പത് ലക്ഷം പേര്‍. ഇതില്‍ 65 വയസിന് മുകളിലുള്ളവരില്‍ ഇരുപത്തിയഞ്ച് ശതമാനം പേര്‍ വിഷാദ രോഗം പിടിപെട്ടവരാണ്. ഉത്കണ്ഠ ആരോഗ്യപ്രശ്നമായ പതിനഞ്ച് ശതമാനം പേരുണ്ട്. ഓര്‍മ്മക്കുറുവുള്ളവരും അത്രതന്നെ വരും. വയോജനങ്ങളില്‍ ആത്മഹത്യാ പ്രവണത 15 മുതല്‍ 19 ശതമാനം വരെയാണ്.

ഇതിനൊക്കെ പുറമെ ഉറക്കമില്ലായ്മ, മറവി രോഗങ്ങളും പ്രായമായവരെ അലട്ടുന്നുണ്ട്. പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ക്കായി കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്. 2050 ഓടെ ജനസംഖ്യയുടെ 25 ശതമാനമായിരിക്കും സംസ്ഥാനത്തെ മുതിര്‍ന്ന പൌരന്‍മാരുടെ എണ്ണം. ഇനിയും കൃത്യമായ വയോജനാരോഗ്യ നയം നടപ്പാക്കിയില്ലെങ്കില്‍ മുതിര്‍ന്ന പൌരന്‍മാരുടെ സ്ഥിതി ദയനീയമാകും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News